തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്ക്

255 0

തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി തലയിൽ വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.  

അപകടം നടന്ന  ഉടൻ പ്രവര്‍ത്തകര്‍  തരൂരിനെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തില്‍ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട്. തലയിൽ വലിയ തുന്നിക്കെട്ടുള്ളതിനാൽ തുടര്‍ പരിശോധനകൾ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതനുസരിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് തരൂരിനെ മാറ്റി. സ്കാനിംഗ് വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്, 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കാണ് തരൂര്‍ ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാര നേര്‍ച്ചക്ക് എത്തിയത് . പ്രവര്‍ത്തകരും നേതാക്കളുമെല്ലാം ഒപ്പമുണ്ടായിരുന്നു.

Related Post

ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു 

Posted by - Mar 7, 2018, 09:51 am IST 0
ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു  തൃപുരയിൽ ബി ജെ പി അധികാരത്തിൽ വന്നതോടുകൂടി ബിലോണിയയിൽ ലെനിന്റെ പ്രതിമ തകർത്തു.ഇവിടെ സി പി എം പ്രവർത്തകർക്കും അവരുടെ വീടിനുമെതിരെ ആക്രമണം നടക്കുകയാണ്.ത്രിപുരയിൽ…

പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത 

Posted by - Mar 18, 2018, 08:14 am IST 0
പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ശ്രമമെന്ന് പോലീസ് റിപ്പോർട്ട്. ഇതിനായി ആർ. എസ്.എസ് പ്രഫഷണൽ ഗുണ്ടാ…

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന

Posted by - Dec 11, 2018, 09:36 pm IST 0
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഹൈക്കമാന്‍ഡിന്റെ തീരുമാനം സച്ചിന്‍ പൈലറ്റ് അംഗീകരിച്ചു. യുവനേതാവ് സച്ചിന്‍ പൈലറ്റിന്റെ പേരാണ് ആ…

ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted by - Mar 27, 2019, 06:17 pm IST 0
ദില്ലി: ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.  എഐസിസി ആസ്ഥാനത്തെ പ്രസ്…

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് തുടങ്ങി

Posted by - Apr 11, 2019, 10:55 am IST 0
ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്…

Leave a comment