തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച്  സുപ്രീം കോടതി

431 0

ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ചീഫ് ജസ്റ്രിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ്, ബി.എസ്.പി അദ്ധ്യക്ഷ മായാവതി എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് സുപ്രീം കോടതി കമ്മീഷനെ വിമർശിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം അധികാരത്തെ കുറിച്ച് ബോദ്ധ്യം ഇല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. 

എന്നാൽ പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്ക് ഉപദേശക സ്വഭാവമുള്ള നോട്ടീസ് അയയ്ക്കാൻ മാത്രമാണ് തങ്ങൾക്ക് അധികാരമുള്ളത്. തുടർച്ചയായി ഇത് ലംഘിക്കുന്നവർക്കെതിരെ പരാതി നൽകാൻ മാത്രമേ കഴിയുകയുള്ളുവെന്നും അവരെ അയോഗ്യരാക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തിൽ നാളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളോട് സുപ്രീം കോടതിയിൽ ഹാജരാകാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്മീഷന് ഏത് തരത്തിലുള്ള അധികാരമാണുള്ളതെന്ന് നാളെ പരിശോധിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

Related Post

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷം

Posted by - Sep 12, 2019, 10:22 am IST 0
ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ നേരിയ തോതിൽ  സംഘര്‍ഷമുണ്ടായി. അരുണാചല്‍ പ്രദേശില്‍ അടുത്ത മാസം ഇന്ത്യന്‍ സൈന്യത്തിന്റെ…

ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം

Posted by - Dec 14, 2018, 04:37 pm IST 0
കാഠ്മണ്ഡു : 2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്ത് ഈ കറന്‍സികളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കുമെന്ന് നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി ഗോകുല്‍…

ഞായറാഴ്ച ഭാരതബന്ദ് 

Posted by - Jun 6, 2018, 07:57 am IST 0
ന്യൂഡല്‍ഹി: ഞായറാഴ്ച ഭാരതബന്ദ് .  ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ ഭാരതബന്ദ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.  സമരം ചൊവ്വാഴ്ച…

കിരണ്‍ ബേദിക്ക് തിരിച്ചടി; ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ ഹൈക്കോടതി വെട്ടിച്ചുരുക്കി 

Posted by - Apr 30, 2019, 07:07 pm IST 0
മധുര: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വന്‍ തിരിച്ചടി. ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി.…

മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - May 2, 2018, 08:14 am IST 0
ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്നും പകരം മറ്റു ചില രേഖകളാണ് ആവശ്യമെന്നും കേന്ദ്ര സർക്കാർ…

Leave a comment