ബലൂചിസ്ഥാനിൽ ചാവേർ  സ്ഫോടനം; 21 മരണം

217 0

കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നു. ഹസാരകൾക്കു പുറമേ കച്ചവടക്കാർ, സൈനികർ, സിവിലിയന്മാർ എന്നിവരും ദുരന്തത്തിനിരയായി.

ഒരു കടയിലെ ഉരുളക്കിഴങ്ങു ചാക്കിൽ വച്ചിരുന്ന ബോംബാണു രാവിലെ ഏഴരയോടെ പൊട്ടിത്തെറിച്ചത്. സമീപത്തെ പല കടകൾക്കും നാശമുണ്ടായി.

 ക്വറ്റയിലെ ഭീകരാക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ഹസാരകൾക്കു നേരെ ഇതിനുമുമ്പ് പലതവണ ആക്രമണം ഉണ്ടായിട്ടുണ്ട്. താലിബാനാണ് മിക്ക ആക്രമണങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചത്. 

Related Post

ഒസാമ ബിന്‍ ലാദന്റെ മകന്‍ വിവാഹിതനായി

Posted by - Aug 7, 2018, 11:51 am IST 0
ലണ്ടന്‍: അമേരിക്കന്‍ സൈന്യം വധിച്ച അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹിതനായി. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്…

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ

Posted by - Sep 5, 2018, 07:17 am IST 0
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ…

ഇന്തോനേഷ്യയില്‍ സുനാമി; 384 മരണം

Posted by - Sep 29, 2018, 08:00 pm IST 0
ഇന്തോനേഷ്യ: ജക്കാര്‍ത്തയിലെ സുലാവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചതായി സൂചന. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണ്…

 ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ മൂന്ന് വയസുകാരിക്ക് രക്ഷകരായി രണ്ട് യുവാക്കള്‍

Posted by - Sep 10, 2018, 07:41 am IST 0
കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ മൂന്ന് വയസുകാരിക്ക് രക്ഷകരായി രണ്ട് യുവാക്കള്‍. ഒരാള്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വ്യാപാരിയുമാണ്. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രാവിശ്യയിലാണ് സംഭവം.…

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST 0
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍…

Leave a comment