ഡോ ഡി ബാബു പോൾ അന്തരിച്ചു

140 0

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചയാണ്  അന്ത്യം. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവിൽ സർവീസ് അക്കാദമിയുടെ ‘മെന്റർ എമിരറ്റസ്’ആയിരുന്നു

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉൾക്കൊള്ളുന്ന ‘വേദശബ്ദ രത്നാകര’മെന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2000–ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 

Related Post

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST 0
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്

Posted by - Jun 26, 2018, 10:39 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത്…

ഡാമുകള്‍ ഒന്നിച്ച്‌ തുറക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍

Posted by - Sep 26, 2018, 06:40 am IST 0
കൊച്ചി: തുലാവര്‍ഷം പടിവാതില്‍ക്കല്‍ എത്തിയിട്ടും ജലസംഭരണികളിലെ വെള്ളം കുറയ്ക്കണമോ എന്ന ആശയക്കുഴപ്പത്തില്‍ സര്‍ക്കാര്‍. തുലാവര്‍ഷത്തിന്റെ തീവ്രതയെ കുറിച്ച്‌ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇതുവരെ എത്തിയിട്ടില്ലെങ്കിലും ഒക്ടോബര്‍ പകുതിയോടെ…

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Posted by - Nov 16, 2018, 07:40 pm IST 0
സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടി ശല്യത്തിനും ശമനമായി.…

മദ്യലഹരിയിലായിരുന്ന അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു

Posted by - Dec 10, 2018, 10:29 pm IST 0
കട്ടപ്പന : മദ്യലഹരിയിലായിരുന്ന അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു. ഇടുക്കി ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി വിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിഷ്ണുവിന്റെ അനുജന്‍ ബിബിനെ (24) പൊലീസ് അറസ്റ്റ്…

Leave a comment