വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് 

325 0

വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക സംഘടനകൾ ഇന്ന് കർഷക പാർലമെന്‍റും കർഷക മാർച്ചും നടത്തും. കാർഷിക മേഖലയുടെ തകർച്ചയ്ക്ക് കാരണം കോൺഗ്രസിന്‍റെ ഉദാരവൽക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും ഇന്ന് പാസാക്കും. 

കാർഷിക പ്രതിസന്ധി സംബന്ധിച്ച് കോൺഗ്രസിനോടുള്ള പത്ത് ചോദ്യങ്ങൾ സിപിഎം നേരത്തെ പുറത്തിറക്കിയിരുന്നു. 

മഹാരാഷ്ട്രയിലെ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്ളെ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി.സായ്നാഥ് തുടങ്ങിയവർ കർഷക പാർലമെന്‍റിൽ പങ്കെടുക്കും. തുടർന്ന്  പുൽപ്പള്ളിയിൽ നടക്കുന്ന കർഷക മാർച്ചിൽ ആയിരക്കണക്കിന് കർഷകർ അണിനിരക്കും.

Related Post

പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം 

Posted by - Mar 28, 2018, 07:45 am IST 0
പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം  പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതി മാർച്ച്‌ 31ൽ നിന്നും ജൂൺ 30 എന്ന…

ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം

Posted by - Sep 8, 2018, 07:52 pm IST 0
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍  ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം. അപകടത്തില്‍ 25 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഷാരി ജില്ലയിലെ ഷവോസില്‍ ശനിയാഴ്ച പുലര്‍ച്ച…

ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ വെടിവച്ചു കൊന്നു

Posted by - Oct 18, 2019, 03:41 pm IST 0
ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം  വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പകലാണ്  കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്.  റിപ്പോര്‍ട്ടുകള്‍ പ്രകാരം,…

മോക്ഷം ലഭിക്കാതെ സർക്കാർ സ്ഥാപനങ്ങളിലെ ഫയലുകൾ: ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി

Posted by - Apr 22, 2018, 07:38 am IST 0
ന്യൂഡൽഹി∙ രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഫയലുകൾ വർഷങ്ങളോളം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ വികസനത്തിനു പങ്കാളിത്ത ജനാധിപത്യം അത്യാവശ്യമാണെന്നും മോദി പറഞ്ഞു.…

കര്‍ണാടകത്തില്‍ ബിജെപി 11 സീറ്റില്‍ മുന്നില്‍; ആഘോഷം തുടങ്ങി

Posted by - Dec 9, 2019, 10:51 am IST 0
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിൽ  വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍  ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു.  ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു . പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍…

Leave a comment