രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

228 0

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കണ്ണൂർ വളപട്ടണം സ്വദേശി കെ.എ ഷാജ് പ്രശാന്ത് നൽകിയ പരാതിയിലാണ് നടപടി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ബിജെപി പ്രവർത്തകയായ അഡ്വ.പ്രേരണകുമാരി രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പാകിസ്ഥാൻ പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. 

ഈ വാർത്ത സത്യമാണെങ്കിൽ പാകിസ്ഥാൻ പതാക ഉപയോഗിച്ചതിന് കേസെടുക്കണമെന്നും, അല്ലെങ്കിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച പ്രേരണകുമാരിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Related Post

വി വി രാജേഷ് തിരുവനന്തപുരം ജില്ലാ ബി ജെ പി പ്രസിഡന്റ് 

Posted by - Jan 20, 2020, 11:31 am IST 0
തിരുവനന്തപുരം: ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു.  വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്.  ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍…

ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് 

Posted by - Apr 17, 2019, 11:01 am IST 0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ…

ജോസഫിന് പത്ത് സീറ്റ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ  

Posted by - Mar 12, 2021, 09:08 am IST 0
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകളില്‍ ധാരണയായി. പത്ത് സീറ്റുകളില്‍ ജോസഫ് വിഭാഗം മത്സരിക്കും. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേരളാ…

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം? വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ

Posted by - May 23, 2018, 10:28 am IST 0
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ . പ്രവർത്തകർ സ്വയം യുക്തമായ തീരുമാനം എടുക്കണമെന്നും തിരഞ്ഞെടുപ്പിൽ തങ്ങളുടേത് സമദൂരനിലപാടെന്നും, എസ്എൻഡിപിയോട്…

ബിജെപി പ്രകടനപത്രികയെ കടന്നാക്രമിച്ച് രാഹുൽ

Posted by - Apr 9, 2019, 12:12 pm IST 0
ദില്ലി: ബിജെപി പ്രകടനപത്രികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദമാണ് ബിജെപി പ്രകടന പത്രികയുടേത്. അടച്ചിട്ട മുറിയിൽ തയ്യാറാക്കിയ…

Leave a comment