വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചതെന്ന് ഉമ്മൻ ചാണ്ടി

313 0

തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപിക്കെതിരായാണ് മത്സരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചത്. എന്നാൽ രാഹുലിന്‍റെ മറുപടി മാതൃകാപരമായിരുന്നുവെന്നും ജനഹൃദയങ്ങളെ സ്പർശിക്കുന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസരിയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും മത്സരിക്കാം. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. സർവേ ഫലങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സ്വാധീനം കുറയ്ക്കാനാണ് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത്. സിപിഎമ്മിനെതിരെ രാഷ്ട്രീയപരമായ വിമർശനം ഉണ്ടാകും. വ്യക്തിപരമായ വിമർശനം ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Related Post

കോണ്‍ഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും വെല്ലുവിളിച്ച് മോദി

Posted by - Dec 17, 2019, 04:20 pm IST 0
റാഞ്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി.  ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്താന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍…

ചങ്ങന്നൂരിൽ രണ്ടാംഘട്ട പ്രചരണം   

Posted by - Apr 2, 2018, 10:33 am IST 0
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപേ ചെങ്ങന്നൂരിൽ മുന്നണികൾ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട്…

'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

Posted by - Apr 8, 2019, 04:04 pm IST 0
ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന…

രാഷ്ട്രീയ തട്ടകത്തിലേയ്ക്ക് മാണിയുടെ വിലാപയാത്ര; സംസ്ക്കാരം നാളെ 

Posted by - Apr 10, 2019, 02:28 pm IST 0
കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇന്നലെ വൈകിട്ട് മരിച്ച ശേഷം…

ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാൻ ബിജെപി

Posted by - Apr 13, 2019, 05:06 pm IST 0
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉന്നയിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചു. കേരളം പോളിംഗ് ബൂത്തിലെത്താന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ ശബരിമല വിഷയം ശക്തമായി…

Leave a comment