മഹാരാഷ്ട്രയിൽ എഎപി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

471 0

മുംബൈ: മഹാരാഷ്ട്രയിൽ ആം ആദ്മി പാർട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. എഎപി മഹാരാഷ്ട്രാ സംസ്ഥാൻ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയും പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുമാണ് തീരുമാനമെടുത്തത്.

സംഘപരിവാർ വെറുപ്പ് ഒരു ആയുധമായി വികസിപ്പിച്ചെടുത്തിരിക്കുകയാണെന്ന് എഎപി നേതാവ് സുധീർ സാവന്ത് പറഞ്ഞു. നിഷ്കളങ്കരായ ആളുകളെ പശു സംരക്ഷണ ഗുണ്ടകൾ ക്രൂരമായാണ് ആക്രമിക്കുന്നത്. ഇതിലൂടെ വിഭജനം സൃഷ്ടിക്കുകയുമാണ്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം ബിജെപി സർക്കാർ നശിപ്പിച്ചു. ആസൂത്രണബോർഡിനെ ഇല്ലാതാക്കി, റിസർവ് ബാങ്കിൽ നുഴഞ്ഞുകയറി, സിബിഐ, സുപ്രീം കോടതി ഇപ്പോൾ സൈന്യത്തിൽവരെ എത്തിനിൽക്കുകയാണിതെന്നും അദ്ദേഹം പറഞ്ഞു. 

തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി സൈന്യത്തെ നാണമില്ലാതെ ബിജെപി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സൈന്യത്തെ അപമാനിക്കുകയുണ്ടായി. യുദ്ധത്തിൽ പങ്കെടുക്കാൻ തന്‍റെ അനുയായികളെ വിടാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് മോദിയുടെ സൈന്യമെന്നായിരുന്നു-സുധീർ സാവന്ത് പറഞ്ഞു.

Related Post

സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ 

Posted by - Apr 8, 2018, 05:24 am IST 0
സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ  തിരുവനന്തപുരം :സർക്കാരിന് തിരിച്ചടിയുമായി  കണ്ണൂർ കരുണ മെഡിക്കൽ ബിൽ. ബിൽ നിലനിക്കിലെന്ന നിയമോപദേശം ലഭിച്ച തിനെ തുടർന്ന് ഗവർണർ  ബില്ലിൽ…

ബിജെപി നേതാവ് കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു

Posted by - Nov 26, 2018, 11:56 am IST 0
കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. അടുത്തവര്‍ഷം ഫെബ്രുവരി 14ന് കേസില്‍…

യോഗേശ്വര്‍ ദത്തും സന്ദീപ് സിംഗും ബിജെപിയില്‍

Posted by - Sep 27, 2019, 09:34 am IST 0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരമായിരുന്ന സന്ദീപ് സിംഗും ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം യോഗേശ്വര്‍ ദത്തും ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനാണ്…

കീഴാറ്റൂര്‍ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് പി.ജയരാജൻ  

Posted by - Mar 21, 2018, 11:19 am IST 0
കീഴാറ്റൂര്‍ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് പി.ജയരാജൻ കീഴാറ്റൂർ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു. കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകുന്ന സമര നേതാവ് നോബിളിന്…

കോൺഗ്രസ് എം‌എൽ‌എ അബ്ദുൾ സത്താർ ശിവസേനയിൽ ചേർന്നു  

Posted by - Sep 2, 2019, 05:09 pm IST 0
മുംബൈ: രണ്ട് തവണ കോൺഗ്രസ് എം‌എൽ‌എയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ അബ്ദുൾ സത്താർ തിങ്കളാഴ്ച ശിവസേനയിൽ ചേർന്നു. ചീഫ് ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിൽ ഔ  റംഗബാദ് ജില്ലയിലെ…

Leave a comment