50:50 ഫോർമുല തന്നെ വേണമെന്ന് ബിജെപിയെ ഓര്‍മ്മിപ്പിച്ച് ശിവസേന  

377 0

മുംബൈ: പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിലും ഒരിക്കല്‍കൂടി മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്.  ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.  സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ഫോര്‍മുല അംഗീകരിച്ചതാണെന്നും ഇപ്പോള്‍ അത് നടപ്പാക്കാനുള്ള സമയമാണെന്നും അദ്ദേഹം  പറഞ്ഞു . ഇത്തവണ ബി.ജെ.പി.യുടെ അഭ്യര്‍ഥന മാനിച്ച് ശിവസേന മത്സരിച്ച സീറ്റുകളുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 126 സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതില്‍ അമ്പതിലേറെ സീറ്റുകളില്‍ അവര്‍ വിജയിക്കുകയും ചെയ്തു.  അതേസമയം, 15 സ്വതന്ത്ര എം.എല്‍.എമാരുടെ കൂടി പിന്തുണ എന്‍.ഡി.എ ക്‌ ലഭിച്ചിട്ടുണ്ടെന്നും  മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 15 സ്വതന്ത്ര എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Post

കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്

Posted by - Dec 11, 2018, 11:59 am IST 0
ജയ്പുര്‍ : കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ നിലവിലെ ഭരണത്തിന്‍ കീഴില്‍ മനം മടുത്ത് ജനങ്ങള്‍ മാറി ചിന്തിച്ചു. ഇക്കാലയളവില്‍ ഇവര്‍ക്കായി കോണ്‍ഗ്രസ്…

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; കൂടുതൽ സ്ഥാനാർത്ഥികൾ വയനാട്ടിൽ

Posted by - Apr 6, 2019, 03:45 pm IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ആകെ സമർപ്പിക്കപ്പെട്ട 303 പത്രികകളിൽ 242 എണ്ണം സ്വീകരിച്ചു. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്…

ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി  

Posted by - Mar 4, 2021, 10:17 am IST 0
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആലപ്പുഴയില്‍ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്റെ…

മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

Posted by - Apr 21, 2018, 01:59 pm IST 0
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. വാജ് പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള ഭിന്നതയാണ് യശ്വന്ത് സിന്‍ഹയെ ബിജെപിയില്‍ നിന്ന് അകറ്റിയത്.  

ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം

Posted by - Nov 11, 2018, 09:47 am IST 0
കോഴിക്കോട്: ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം. കോഴിക്കോട്ട് തുടങ്ങുന്ന സമ്മേളനത്തില്‍ നിലവിലുളള പ്രധാന ഭാരവാഹികളൊക്കെ മാറുമെങ്കിലും, 37 വയസ്സ് പിന്നിട്ട എ എ റഹീമിനെ…

Leave a comment