രാഹുലും പ്രിയങ്കയും വയനാട്ടില്‍  

398 0

കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രാഹുലിന്‍റെ യാത്ര റോഡ് ഷോ രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിയുന്ന രാഹുല്‍ഗാന്ധി ഒന്‍പത് മണിയോടെ വയനാട്ടിലേക്ക് തിരിക്കും. 

ഹെലികോപ്റ്റര്‍ മാര്‍ഗമാകും കല്‍പറ്റയിലേക്ക് പോകുക. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. 

കരിപ്പൂര്‍ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായിപ്രവര്‍ത്തകര്‍ രാഹുലിനെയും, പ്രിയങ്കയേയും സ്വീകരിച്ചു.

വിവിഐപി സന്ദര്‍ശനം കണക്കിലെടുത്ത് വിമാനത്താവളത്തിലും കരിപ്പൂര്‍-കോഴിക്കോട് പാതയിലും കനത്ത സുരക്ഷയാണ് പൊലീസും എസ് പി ജി ഉദ്യോഗസ്ഥരും ഒരുക്കിയത്. 

വയനാട്ടിലെ വനമേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തണ്ടര്‍ ബോള്‍ട്ടും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തി വരികയായിരുന്നു. കര്‍ണാടക-തമിഴ്നാട് ഭാഗങ്ങളിൽ അവിടുത്തെ സേനകളും തെരച്ചില്‍ നടത്തുന്നുണ്ട്. 

കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുൽ ഗാന്ധി ബസ് സ്റ്റാന്‍റിന് സമീപത്തു കൂടെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തി കളക്ടറേറ്റിലെത്തി പത്രിക നൽകാനാണ് നിലവിലെ തീരുമാനം. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും. കോൺഗ്രസ് പ്രവര്‍ത്തകരെ പരമാവധി അണി നിരത്തി റോഡ് ഷോ ആവേശത്തിലാക്കാനാണ് കോൺഗ്രസ് തീരുമാനം. 

എന്നാൽ റോഡിനിരുവശവും സുരക്ഷ കണക്കിലെടുത്ത് പൊലീസ് ബാരിക്കേഡ് ഉണ്ടാകും. ഇതിനിരുവശത്തും മാത്രമെ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടമുണ്ടാകൂ. 

Related Post

വയനാട്ടിലെ  സ്ഥാനാർഥിത്വം; തീരുമാനം  ഇന്ന്

Posted by - Mar 27, 2019, 05:11 pm IST 0
ദില്ലി: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് കോൺഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. കേരളത്തിലോ കർണാടകത്തിലോ രാഹുൽ മൽസരിക്കുമെന്ന് മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാടാണ് പ്രഥമ…

ഡൽഹി കാർ സ്‌ഫോടനത്തിന് പിന്നിൽ ഉള്ളവർക്ക് കടുത്ത നടപടി; ഒരാളെയും വിട്ടുകൊടുക്കില്ലെന്ന് ഭൂട്ടാൻ സന്ദർശനത്തിൽ പ്രധാനമന്ത്രി മോദി

Posted by - Nov 11, 2025, 02:57 pm IST 0
ഭൂട്ടാൻ: ഡൽഹിയിലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ സമീപം നടന്ന ഭീകര കാർ സ്‌ഫോടനത്തെ തുടർന്ന്, കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.…

 മാധ്യമങ്ങൾക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെന്ന്  പി എസ് ശ്രീധരന്‍പിള്ള   

Posted by - Feb 12, 2019, 01:00 pm IST 0
തിരുവനന്തപുരം: മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ബി ജെ പി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍പിള്ള. മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ബി ജെ പി മുന്നോട്ടുപോകുമെന്നും…

മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, സ്ഥാനാർത്ഥിപ്പട്ടിക  പ്രഖ്യാപിച്ചു

Posted by - Mar 25, 2019, 01:45 pm IST 0
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസന്‍. പാർട്ടിയുടെ എല്ലാ സ്ഥാനാർഥികൾക്കും തന്‍റെ മുഖം തന്നെയെന്നും ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിൽ…

വി വി രാജേഷ് തിരുവനന്തപുരം ജില്ലാ ബി ജെ പി പ്രസിഡന്റ് 

Posted by - Jan 20, 2020, 11:31 am IST 0
തിരുവനന്തപുരം: ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു.  വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്.  ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍…

Leave a comment