കനത്ത ചൂട് കുറയ്ക്കാൻ വേനൽമഴ രണ്ടാഴ്ചക്കുളളിൽ

164 0

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനമാകെ രണ്ടാഴ്ചക്കുളളിൽ വേനൽമഴയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മാർച്ചിലെ വേനൽമഴയിൽ 61 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.  

സംസ്ഥാനത്ത് ഇതുവരെ വേനൽമഴ ആവശ്യത്തിന് കിട്ടിയത് കൊല്ലവും വയനാടും പത്തനംതിട്ടയും മാത്രമാണ്. ഈ മാസം പകുതിയോടെ എല്ലാ ഇടങ്ങളിലും വേനൽമഴ എത്തുമെന്നാണ് വിലയിരുത്തൽ. പതിവു പോലെ തെക്കൻ ജില്ലകളിലായിരിക്കും വേനൽ മഴ കൂടുതൽ കിട്ടുക. 

കനത്ത ചൂട് സംസ്ഥാനമാകെ തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ ശരാശരിക്കും നാല് ഡിഗ്രി മുകളിലാണ് താപനില. മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയാണ് താപനിലയിലെ വർദ്ധന. നിരവധിപേർക്ക് സൂര്യാതപമേൽക്കുന്നതായുളള വിവരം ദിവസവും പുറത്തുവരുന്നുണ്ട്. സൂര്യാഘാത ജാഗ്രതാനിർ‍ദ്ദേശം പിൻവലിച്ചെങ്കിലും ചൂടിനെതിരെ ജാഗ്രത പാലിക്കേണ്ടത് ആവശ്യമെന്ന് ചുരുക്കം. 

Related Post

കൊച്ചിയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു: ഒഴിവായത് വൻദുരന്തം 

Posted by - Apr 28, 2018, 07:12 am IST 0
കൊച്ചി തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിൽ  പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കവേ ലോറി നിയന്ത്രണം…

ഇടുക്കി – ചെറുതോണി അണക്കെട്ട് അടച്ചു

Posted by - Oct 7, 2018, 05:37 pm IST 0
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം…

മഴ ഒഴിഞ്ഞെങ്കിലും വെള്ളമിറങ്ങാതെ കുട്ടനാട് 

Posted by - Aug 29, 2018, 06:04 pm IST 0
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ സാധാരണ ജീവിതത്തിലേക്കു പതുകെ നടന്നടുക്കുകയാണ് കുട്ടനാടും ചെങ്ങന്നൂരുമുൾപ്പടെയുള്ള ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ.…

ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

Posted by - Apr 20, 2018, 07:26 am IST 0
ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു തിരൂരിലെ ഗൾഫ് ബസാർ ജീവനക്കാരനായ അക്ബറിനാണ് വെട്ടേറ്റത്. ഡിവൈഎഫ്ഐ അഞ്ചുടി യൂണിറ്റ് പ്രസിഡന്റ് ആണ് അക്ബർ. സംഭവത്തിനു പിന്നിൽ മുസ്ലിം ലീഗാണെന്ന് സി.പി.എം…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - May 9, 2018, 11:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിയോട്‌ കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു.  പ്രധാന പാതകളില്‍ വെള്ളം…

Leave a comment