വ​സ്ത്ര​വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു തീ ​പി​ടി​ച്ചു കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം

290 0

കോ​ട്ട​യ്ക്ക​ല്‍: എ​ട​രി​ക്കോ​ട് വ​സ്ത്ര​വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു തീ ​പി​ടി​ച്ചു കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം. എ​ട​രി​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹം​സാ​സ് വെ​ഡിം​ഗ് സെ​ന്‍റ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്നു നി​ല​യു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ നി​ന്നാ​ണ് തീ ​ആ​ളി​പ്പ​ട​രാ​ന്‍ തു​ട​ങ്ങി​യ​ത്. 

പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ താ​ഴ​ത്തെ നി​ല​യി​ലെ വ​സ്ത്ര​ങ്ങ​ള്‍ ലോ​റി​യി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നി​മി​ഷ നേ​രം​കൊ​ണ്ട് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രും മ​റ്റും ഇ​റ​ങ്ങി​യോ​ടി​യ​തു​കൊ​ണ്ടു ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. നാ​ട്ടു​കാ​രും തി​രൂ​രി​ല്‍ നി​ന്നും മ​ല​പ്പു​റ​ത്തു നി​ന്നും ര​ണ്ടു യൂ​ണി​റ്റു​വീ​തം ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് തീ ​അ​ണ​ച്ച​ത്. ക​ട പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ആ​ള്‍​ത്തി​ര​ക്കി​ല്ലാ​ത്ത​തും ആ​ള​പാ​യ​മി​ല്ലാ​താ​ക്കി. ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.

Related Post

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

Posted by - Sep 10, 2018, 08:09 am IST 0
ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി. തെക്കന്‍ കേരളത്തില്‍ അതിരാവിലെ മുതല്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.  രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു…

സാങ്കേതിക സര്‍വകലാശാല എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു

Posted by - Dec 30, 2018, 11:41 am IST 0
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്.ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ്…

ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി

Posted by - Apr 13, 2018, 08:54 am IST 0
ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി മുംബയ്: നാം ഒരു വൃക്ഷത്തൈ നടുമ്പോൾ നാമറിയാതെ തന്നെ ചെയ്യുന്നത് പല തലമുറകളെ സംരക്ഷിക്കുക എന്നതാണെന്നും …

മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപിക്; കോൺഗ്രസിന് സ്പീക്കര്‍ സ്ഥാനം  

Posted by - Nov 28, 2019, 10:36 am IST 0
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ എൻസിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും, കോൺഗ്രസിന് സ്പീക്കര്‍ സ്ഥാനവും നല്കാൻ ധാരണയായി. ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും…

ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Posted by - Jun 4, 2018, 09:54 am IST 0
തിരുവനന്തപുരം: വാട്‌സാപ്പ് ഹര്‍ത്താലില്‍ ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. സമൂഹം അതീവ ജാഗ്രത പാലിക്കണം, പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.  സമരത്തിന്…

Leave a comment