ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

368 0

ന്യൂഡൽഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോൺ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകൾ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാൻ സംസ്ഥാനങ്ങക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

സുരക്ഷാ മേഖലകൾക്ക് മുകളിൽ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവർ സംയുക്തമായി പ്രവർത്തിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സുരക്ഷാ നിർദ്ദേശം നിലനിൽക്കെ തിരുവനന്തപുരത്ത് ഡ്രോണുകൾ പറന്നത് ഗുരുതര സുരക്ഷാവീഴ്‌ചയാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.

തലസ്ഥാനത്ത് ഡ്രോൺ കാണപ്പെട്ടതിന്റെ ദൃശ്യങ്ങൾ വിശദപരിശോധനയ്ക്കായി കേന്ദ്ര ഏജൻസികൾക്ക് കൈമാറി. ഡ്രോൺ പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, മിലിട്ടറി ഇന്റലിജൻസ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങൾ നൽകിയത്. ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാൻകൂടിയാണ് പരിശോധന.

തന്ത്രപ്രധാനമായ മേഖലകളിൽ ഡ്രോൺ പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോസ്റ്റ്ഗാർഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷൻ എന്നിവയ്ക്കടുത്തു കൂടി ഡ്രോൺ പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്. 

ജനവാസകേന്ദ്രങ്ങൾക്ക് മുകളിലൂടെയാണ് ഡ്രോൺ പറന്നതെന്നും, ഇവ സൈനികാവശ്യത്തിന് ഉപയോഗിക്കുന്നതല്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  ഇനി ഡ്രോൺ കണ്ടാൽ നിലത്തിറക്കാൻ എന്തൊക്ക ചെയ്യാനാകുമെന്നതു സംബന്ധിച്ച് പൊലീസ് കേന്ദ്ര ഏജൻസികളുടെ ഉപദേശം തേടി.

 ജനവാസ മേഖലകളിൽ വെടിവച്ചിടാൻ പ്രയാസമാണ്. സൈനിക മേഖലകളിൽ ഡ്രോൺ വെടിവച്ചിടാൻ സൈനികർക്ക് അനുമതി ആവശ്യമില്ല. ഡ്രോണുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന്‌ റേഞ്ച് ഐ.ജി അശോക് യാദവ് പറഞ്ഞു.

Related Post

ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Sep 8, 2018, 06:52 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപത്തുനിന്നും ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ടയ്ക്കു സമീപമുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ഇവരെ…

ചരിത്ര സ്മാരകമായ ചെങ്കോട്ട തീറെഴുതി നൽകിയിട്ടില്ല: കണ്ണന്താനം

Posted by - Apr 29, 2018, 01:45 pm IST 0
ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്‍കിയെന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍…

രാഹുൽ ഗാന്ധിയെ പരസ്യമായി ഉദ്ധവ് താക്കറെ തല്ലണം : രഞ്ജിത്ത് സവർക്കർ 

Posted by - Dec 17, 2019, 10:48 am IST 0
ന്യൂ ഡൽഹി : വീർ സവർക്കറെ മോശമായ രീതിയിൽ പരാമർശിച്ച കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ ഉദ്ദവ് താക്കറെ പരസ്യമായി തല്ലണമെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ…

പൗരത്വ നിയമ ഭേദഗതിക്കെതിരെ   പശ്ചിമ ബംഗാള്‍ അസംബ്ലി പ്രമേയം പാസാക്കി

Posted by - Jan 27, 2020, 07:09 pm IST 0
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പശ്ചിമ ബംഗാള്‍ അസംബ്ലി പാസാക്കി. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ  പ്രമേയം പാസാക്കിയത്.  ബംഗാളില്‍ സിഎഎയും എന്‍പിആറും…

മുംബൈയില്‍ ഫ്ളാറ്റില്‍ തീപിടിത്തം

Posted by - Nov 14, 2018, 08:04 am IST 0
മുംബൈ: അന്ധേരിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ പത്തും പതിനൊന്നും നിലകളിലെ അപ്പാര്‍ട്ടുമെന്‍റുകളിലാണ് തീപടര്‍ന്നതെന്ന് അഗ്നിശമനസേന അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള…

Leave a comment