നടിയ്ക്ക് എതിരായ പരാമർശം; പി.സി. ജോർജിനെ  വിമർശിച്ച് ഹൈക്കോടതി

307 0

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പരാമര്‍ശങ്ങളുടെ പേരിലുള്ള കേസ് നടപടി റദ്ദാക്കണമെന്ന ജോര്‍ജിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് അതൃപ്തി വ്യക്തമാക്കിയത്.

ആരെക്കുറിച്ചും എന്തും പറയാമെന്ന് ജോർജ് കരുതരുത് എന്നു പറഞ്ഞ കോടതി, സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ എന്ന് ചോദിച്ചു. പാഞ്ചാലിയുടെയും ദ്രൗപതിയുടെയും കാലം കഴിഞ്ഞു എന്നും കോടതി നിരീക്ഷിച്ചു.

 ഇരയെ കക്ഷിയാക്കി പേര് പരാമർശിച്ച് ഹർജി നൽകിയ പി.സി.ജോർജ് എംഎൽഎയുടെ നടപടി നിയമ വിരുദ്ധവും സുപ്രീംകോടതിയുടെ ലംഘനവുമാണെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രർത്തി ചൂണ്ടിക്കാട്ടി. കോടതിയില്‍ നിന്നുള്ള പ്രതികൂല പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.

Related Post

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തിരിച്ചുവരുമെന്ന്  എക്സിറ്റ് പോളുകൾ

Posted by - Feb 8, 2020, 10:04 pm IST 0
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിൽ 57.06%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ആം ആദ്മി പാര്‍ട്ട് ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ്…

വി വി രാജേഷ് തിരുവനന്തപുരം ജില്ലാ ബി ജെ പി പ്രസിഡന്റ് 

Posted by - Jan 20, 2020, 11:31 am IST 0
തിരുവനന്തപുരം: ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു.  വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്.  ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍…

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും: ടിക്കാറാം മീണ

Posted by - Apr 9, 2019, 12:27 pm IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇത്തവണ വൈകും. ഓരോ മണ്ഡലത്തിലേയും 5 ബൂത്തുകളിലെ വിവി പാറ്റ് രസീത് എണ്ണണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്. 5 മണിക്കൂറെങ്കിലും ഇതിന്…

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുകയാണ് : ജെപി  നഡ്ഡ 

Posted by - Jan 23, 2020, 09:01 pm IST 0
ആഗ്ര: പൗരത്വ നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുകയാണെന്ന് നഡ്ഡ . ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം…

Leave a comment