ഐപിഎല്ലിലെ ആദ്യജയം നേടി മുംബൈ ഇന്ത്യന്‍സ് 

342 0

ബംഗളൂരു: അവസാന ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യജയം സ്വന്തമാക്കി. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. ബാംഗ്ലൂരിന് വേണ്ടി 41 പന്തില്‍ 70 റണ്‍സെടുത്ത് എബി ഡിവില്ലിയേഴ്‌സ് ഒരറ്റത്ത് പൊരുതി നിന്നെങ്കിലും വിജയം  നേടാന്‍ സാധിച്ചില്ല. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ 181 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഡിവില്ലിയേഴ്‌സിന് പുറമെ വിരാട് കോലി 32 പന്തില്‍ 46 റണ്‍സെടുത്തു.

 പാര്‍ത്ഥിവ് പട്ടേല്‍ (31), മൊയീന്‍ അലി (13), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (5), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (2) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ശിവം ദുബെ (9) പുറത്താവാതെ നിന്നു. മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീ കോക്കും ചേര്‍ന്ന് ആറോവറില്‍ 54 റണ്‍സടിച്ച് മുംബൈക്ക് ആശിച്ച തുടക്കമാണ് നല്‍കിയത്. 

23 റണ്‍സെടുത്ത ഡീകോക്ക് മടങ്ങിയശേഷം സൂര്യകുമാര്‍ യാദവും(24 പന്തില്‍ 38) തകര്‍ത്തടിച്ചതോടെ മുംബൈ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും രോഹിത്തിനെ ഉമേഷും സൂര്യകുമാര്‍ യാദവിനെ ചാഹലും മടക്കിയതോടെ മുംബൈ ഇന്നിംഗ്‌സിന്റെ ഗതിവേഗം കുറഞ്ഞു.

Related Post

ന്യൂസിലന്‍ഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായി  

Posted by - Jul 10, 2019, 08:07 pm IST 0
മാഞ്ചെസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ പൊരുതിത്തോറ്റു. അവസാന ഓവറുകള്‍ വരെ വിജയപരാജയങ്ങള്‍ നിര്‍ണയിച്ച മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യ മൂന്ന്…

ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍

Posted by - Mar 11, 2018, 07:42 am IST 0
ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍ ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ രണ്ടുടീമുകളും ഓരോരോ ഗോളുകൾ നേടി സമനിലയിൽ കളി അവസാനിച്ചു. …

ഐപിഎല്ലിൽ ഇന്ന് ചെന്നൈ – രാജസ്ഥാൻ പോരാട്ടം

Posted by - Apr 11, 2019, 03:33 pm IST 0
ജയ്പൂര്‍: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ആറ് കളിയിൽ അഞ്ചിലും ജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് ധോണിയുടെ…

ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:27 pm IST 0
മലേഷ്യയില്‍ ജൂണ്‍ 1നു ആരംഭിക്കുന്ന ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് ടൂര്‍ണ്ണമെന്റിനായി ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാന്‍, ശ്രീലങ്ക,…

 രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം കുറിച്ചു 

Posted by - Jan 17, 2019, 02:17 pm IST 0
വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം രചിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്ത് കേരളം ആദ്യമായി സെമിഫൈനലില്‍ കടന്നു. 195 റണ്‍സ്…

Leave a comment