റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്

284 0

മോസ്‌ക്കോ: റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന കാരണം  കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ്  റഷ്യയെ വിലക്കിയത്.

ഇതിനെ തുടര്ന്ന്  അടുത്ത വര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സിലും റഷ്യയ്ക്ക് മത്സരിക്കാനാവില്ല. എന്നാല്‍, ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനാവും.വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം.

Related Post

കൊറോണയുടെ പശ്ചാത്തലത്തിൽ വിംബിൾഡൺ റദ്ദാക്കി.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യം

Posted by - Apr 2, 2020, 02:21 pm IST 0
ലണ്ടൻ: കൊറോണ വ്യാപന പശ്‌ചാത്തലത്തിൽ  ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കുന്നത്  ഇതാദ്യമായാണ്. ജൂൺ…

 രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം കുറിച്ചു 

Posted by - Jan 17, 2019, 02:17 pm IST 0
വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം രചിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്ത് കേരളം ആദ്യമായി സെമിഫൈനലില്‍ കടന്നു. 195 റണ്‍സ്…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ – രാജസ്ഥാൻ പോരാട്ടം

Posted by - Apr 11, 2019, 03:33 pm IST 0
ജയ്പൂര്‍: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ആറ് കളിയിൽ അഞ്ചിലും ജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് ധോണിയുടെ…

കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി സുനില്‍ ഗവാസ്‌കര്‍

Posted by - Sep 5, 2018, 07:30 am IST 0
കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോടെയാണ് കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. വ്യക്തിഗതമായി പ്രകടനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും…

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം 

Posted by - Sep 22, 2018, 06:44 am IST 0
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 173…

Leave a comment