ഫീസടയ്‌ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ  പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി

255 0

കരുമാലൂർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ സ്വകാര്യ സ്കൂൾ മാനേജ്മെന്റ് പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിറുത്തിയതായി പരാതി. ഇതിൽ ഒരു കുട്ടി തലകറങ്ങി വീണതിനെ തുടർന്ന് സ്കൂളിന് മുമ്പിൽ നാട്ടുകാർ പ്രതിഷേധിച്ചു. ആലുവ സെറ്റിൽമെന്റ് സ്കൂളിലാണ് മനുഷ്യത്വരഹിത പ്രവർത്തി  നടന്നത്.

ഇന്നലെ നടന്ന കണക്ക് പരീക്ഷയാണ് സെമിനാരിപ്പടി സ്വദേശികളായ ദമ്പതികളുടെ മകനെയും മറ്റൊരു കുട്ടിയെയും എഴുതാൻ അനുവദിക്കാതെ രണ്ട് മണിക്കൂറോളം പരീക്ഷഹാളിന് പുറത്ത് നിറുത്തിയത്.

രണ്ടാം ക്ലാസുകാർക്ക് പ്രതിമാസം 570 രൂപ സ്കൂൾ ട്യൂഷൻ ഫീസും 400 രൂപ ബസ് ഫീസുമാണ്. ഒരു മാസത്തെ തുക മാത്രമാണ് കുടിശികയുണ്ടായിരുന്നത്.  പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി നൽകാമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നതാണ്. ഇത് കാര്യമാക്കാതെയാണ് പരീക്ഷഹാളിന് പുറത്തു നിർത്തിയത്. ഹാളിന് പുറത്ത് നിൽക്കുന്നതിനിടെ ഒരു കുട്ടി തലകറങ്ങി വീണു. 

പരീക്ഷ കഴിഞ്ഞ് സ്കൂൾ ബസിൽ തന്നെ കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരമറിഞ്ഞത്. തുടർന്ന് തലകറങ്ങി വീണ കുട്ടിയെ രക്ഷിതാക്കൾ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും എൽഡിഎഫ് പ്രവർത്തകരും സ്കൂൾ ഉപരോധിച്ചു. 

അതേസമയം, കുട്ടികളെ വരാന്തയിൽ നിർത്തിയെന്നും ഒരു കുട്ടി തലകറങ്ങി വീണെന്നുമുള്ള ആക്ഷേപം ശരിയല്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കവിത മനോജ് പറഞ്ഞു. ഫീസ് അടക്കാത്ത കുട്ടികളെ പരീക്ഷ എഴുതിപ്പിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് നിർദ്ദേശിച്ചിരുന്നു. രണ്ട് കുട്ടികളെയും തനിക്കൊപ്പം എൽകെജി ക്ലാസിൽ ഇരുത്തുകയായിരുന്നുവെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. 

ഫീസ് അടക്കാത്തതിന്റെ പേരിൽ മാറ്റി നിർത്തിയ കുട്ടികളെ ഇന്ന് പരീക്ഷ   എഴുതാൻ അനുവദിക്കുമെന്നും ഇന്നലെ പരീക്ഷ എഴുതാൻ അനുവദിക്കാത്ത അദ്ധ്യാപകരെ പരീക്ഷ ചുമതലയിൽ നിന്നും മാറ്റിനിർത്താൻ നിർദ്ദേശിച്ചതായും സ്കൂൾ സന്ദർശിച്ച ശേഷം ഡിഇഒ പറഞ്ഞു.

Related Post

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Jun 8, 2018, 08:01 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയിലുമാണ്…

മാവോയിസ്റ്റ് ഭീഷണി; പോലീസ് സംയുക്ത യോഗം ചേരും

Posted by - Apr 8, 2019, 04:36 pm IST 0
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണി പ്രതിരോധിക്കാനും സുരക്ഷ കർശനമാക്കുന്നതിന്‍റെയും ഭാഗമായി കേരള-കർണാടക-തമിഴ്നാട് പോലീസിന്‍റെ സംയുക്ത യോഗം ചേരും. കർണാടകയിലെ ഉഡുപ്പിയിലാണ് യോഗം.  മൂന്നു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും മാവോയിസ്റ്റ്…

ശബരിമല കേസ് ; സംസ്ഥാന സർക്കാരിന് തിരിച്ചടി

Posted by - Mar 25, 2019, 02:27 pm IST 0
ന്യൂഡൽഹി: ശബരിമല കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ശബരിമല കേസിലെ ഹർജികൾ ഹെെക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി.…

പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

Posted by - May 27, 2018, 09:33 am IST 0
വൈക്കം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കഴുത്തിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി ബ്ലേഡിനു കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.…

ജയില്‍ വാര്‍ഡനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jul 20, 2018, 09:33 am IST 0
തിരുവനന്തപുരം: ജയില്‍ വാര്‍ഡനെ മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ജയില്‍ വാര്‍ഡന്‍ ജോസില്‍ ഭാസിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പെരുങ്കടവിളയിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം…

Leave a comment