ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

196 0

ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ കുറിച്ച്‌ ഒരു യുവാവ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടോതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് ചോര കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് സംഭവം. മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷും അനിയനും കൂടി രാത്രി കട അടച്ച്‌ വീട്ടിലേക്ക് വരുന്ന വഴിയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. തുടര്‍ന്നു നടന്ന പരിശോധനയില്‍ ഒരു കൂട്ടം തെരുവ് നായിക്കളാല്‍ ചുറ്റപ്പെട്ട നിലയില്‍ ഒരു കുഞ്ഞിനെ കാണുകയായിരുന്നു. പിന്നീട് നായ്ക്കളെ ഓടിച്ചുവിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. രതീഷ് പൊലീസിനെ വിളിച്ച്‌ കുട്ടിയേ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പ്രഥമശുശ്രൂഷകള്‍ നല്‍കുകയും കുഞ്ഞിനെ കൊല്ലം അമ്മ തോട്ടിലിലേക്ക് മാറ്റുകയും ചെയ്തു.

Related Post

സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി ; ജാഗ്രതാ നിര്‍ദ്ദേശം നീട്ടിയേക്കും

Posted by - Mar 28, 2019, 10:58 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുവരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും 31-ാം  തീയതി വരെ ഇത് നീട്ടിയേക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റു ജില്ലകളില്‍ 3 ഡിഗ്രിവരെ ചൂട്…

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Posted by - Apr 21, 2018, 09:27 am IST 0
ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക്…

എംഎല്‍എ സ​ഞ്ച​രി​ച്ച കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍​ക്ക് പ​രിക്കേറ്റു

Posted by - May 23, 2018, 02:46 pm IST 0
ച​വ​റ: വൈ​ക്കം എം​എ​ല്‍​എ സി.കെ. ആ​ശ സ​ഞ്ച​രി​ച്ച കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍​ക്ക് പ​രിക്കേറ്റു. ഇ​ന്ന് രാ​വി​ലെ 8.20ന് ​ദേ​ശീ​യപാ​ത​യി​ല്‍ ടൈ​റ്റാ​നി​യ​ത്തി​നു വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.…

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു

Posted by - Sep 30, 2018, 11:05 am IST 0
ശബരിമല : പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടർച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയത്. വെള്ളപ്പാച്ചിലിൽ…

ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്

Posted by - Dec 22, 2018, 08:40 pm IST 0
ളാഹ: ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. ചെന്നൈയില്‍ നിന്നും എത്തിയവരാണിവര്‍. പരിക്കേറ്റവരെ…

Leave a comment