സംസ്ഥാനത്ത് കനത്തമഴ: നാലു വയസുകാരി ഉള്‍പ്പെടെ ഏഴു മരണം

155 0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയും കാറ്റും തുടരവേ നാലു വയസുകാരി ഉള്‍പ്പെടെ ഏഴു മരണം. മഴ ശക്തമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് കടലാക്രമണവും രൂക്ഷമാണ്.  തിരുവനന്തപുരം നഗരത്തില്‍ മാത്രം നാല്‍പത്തിയഞ്ചിടത്ത് മരം കടപുഴകി. ദേശീയപാതയിലുള്‍പ്പെടെ പ്രധാന റോഡുകളില്‍ഗതാഗതം തടസ്സപ്പെട്ടു. പതിമൂന്നാം തീയതിവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു. നാദാപുരം, കുറ്റ്യാടി, വടകര മേഖലയില്‍ മാത്രം നാല്പതിലധികം വീടുകള്‍ തകര്‍ന്നു. ഇടുക്കിയിലും ശക്തമായ മഴതുടരുകയാണ്. കല്ലാര്‍കുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍വ്യാപകമായ കൃഷിനാശവുമുണ്ടായി.

Related Post

ശബരിമലയില്‍ ആചാരലംഘനം റിപ്പോര്‍ട്ട്

Posted by - Nov 10, 2018, 03:32 pm IST 0
കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു . ശബരിമല ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുന്നത്…

തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം; രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ്

Posted by - Dec 10, 2018, 10:31 pm IST 0
തൃശൂര്‍: തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സര്‍വേയിലാണു രോഗം സ്ഥിരീകരിച്ചത്. 500 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്.രോഗം സ്ഥിരീകരിച്ചവരില്‍ പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.…

കനത്ത മഴ : നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു

Posted by - Jul 20, 2018, 09:54 am IST 0
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോഴുള്ളത് 113.05 മീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ…

ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമിച്ചുകൊടുക്കും

Posted by - Apr 24, 2018, 07:57 am IST 0
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളിൽ ഭൂമിയുള്ള എല്ലാ ഭവന രഹിതർക്കും വീടുവെച്ചുനൽകാൻ കേന്ദ്രനുമതി…

Leave a comment