വയനാട്ടിലെ  സ്ഥാനാർഥിത്വം; തീരുമാനം  ഇന്ന്

323 0

ദില്ലി: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് കോൺഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. കേരളത്തിലോ കർണാടകത്തിലോ രാഹുൽ മൽസരിക്കുമെന്ന് മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാടാണ് പ്രഥമ പരിഗണനയെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കർണാടകത്തിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകൾ പരിഗണനയിൽ ഉണ്ടെങ്കിലും വയനാട് പോലെ കോൺഗ്രസിന് സുരക്ഷിതമായ മണ്ഡലങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ. രാഹുല്‍ ഗാന്ധിയെ ഏറ്റവും ആദ്യം തങ്ങളുടെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളാണ്. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎയും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. 

ആദ്യഘട്ടത്തില്‍ ഇതിനോട് വിമുഖത പ്രകടിപ്പിച്ച രാഹുല്‍ പിന്നീട് രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. 

Related Post

പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണം

Posted by - Apr 29, 2018, 08:49 am IST 0
കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണവുമായി കോൺഗ്രസ് രംഗത്ത്. ഫ്ലാഷ്നെറ്റ് ഇൻഫോ സൊല്യൂഷൻ എന്ന കമ്പിനിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനും ഭാര്യക്കുമുള്ള ഷെയർ പാരമ്പര്യ ഊർജ ഊർജ മേഖലയിൽ…

മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുമ്പില്‍ പരാജയപ്പെട്ടു: രാഹുല്‍ ഈശ്വര്‍

Posted by - Oct 23, 2018, 09:33 pm IST 0
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റണമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങി.…

സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല 

Posted by - Mar 6, 2018, 08:19 am IST 0
 സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല  ബി ജെ പിക്ക്  ആദ്യ പ്രതിസന്ധി നേരിട്ടു, ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന കോൺറാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക്…

വിവാദ പരാർമർശം പിൻവലിക്കുന്നതായി പി.സി ജോർജ് 

Posted by - Sep 13, 2018, 08:09 am IST 0
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തിൽ നടത്തിയ പരാർമർശം പിൻവലിക്കുന്നതായി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് പറഞ്ഞു. കന്യാസ്ത്രീക്കെതിരായി മോശം പരാമർശം നടത്തിയത്…

കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

Posted by - Dec 31, 2018, 08:21 pm IST 0
സൈമണ്‍ ബ്രിട്ടോ ആയുധങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. കെഎസ് യു ക്രിമിനലുകളുടെ കൊലക്കത്തിക്ക് മുന്നില്‍ ഒന്ന് ഇടറിപ്പോയെങ്കിലും കൊലയാളികളുടെ…

Leave a comment