മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, സ്ഥാനാർത്ഥിപ്പട്ടിക  പ്രഖ്യാപിച്ചു

325 0

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസന്‍. പാർട്ടിയുടെ എല്ലാ സ്ഥാനാർഥികൾക്കും തന്‍റെ മുഖം തന്നെയെന്നും ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.

എല്ലാവര്‍ക്കും തൊഴില്‍, തുല്യ ജോലിക്ക് തുല്യ വേതനം, വനിതാ സംവരണം, കര്‍ഷകര്‍ക്കായുളള പദ്ധതികള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. അന്‍പത് ലക്ഷം ജോലികളും വനിതകള്‍ക്ക് അന്‍പത് ശതമാനം സംവരണവും കൊണ്ടുവരുമെന്നതാണ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഹൈവേകളില്‍ ടോള്‍ നിര്‍ത്തലാക്കും, പൊതുവിതരണ സംവിധാനത്തിലൂടെ റേഷന്‍ വിതരണം കാര്യക്ഷമമാക്കും, സൗജന്യ വൈഫൈ എന്നിവയാണ് എംഎന്‍എമ്മിന്‍റെ മറ്റ്  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. 

മക്കൾ നീതി മയ്യത്തിന്‍റെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു.  നടൻ നാസറിന്‍റെ ഭാര്യയും സാമൂഹ്യപ്രവർത്തകയുമായ കമീല നാസർ ഉൾപ്പടെ 21 പേരടങ്ങിയതാണ് ആദ്യ പട്ടിക. കോയമ്പത്തൂരിൽ പാർട്ടി വൈസ് പ്രസിഡന്‍റ് ഡോ. മഹേന്ദ്രൻ മൽസരിക്കും.

Related Post

ജനവികാരം ഉൾക്കൊണ്ട പ്രകടനപത്രികയാണ് കോൺഗ്രസിന്‍റെത് : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 04:34 pm IST 0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ പ്രകടനപത്രിക ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ളതാണെന്നും ഇത് കോൺഗ്രസിന്‍റെ മാത്രം പ്രകടനപത്രികയല്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് "ന്യായ്" പദ്ധതി…

16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം 

Posted by - Mar 18, 2018, 07:42 am IST 0
16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം  മെയ് 1 മുതൽ മുപ്പത്തിഒന്നുവരെയാണ് സർക്കാർ വാർഷികാഘോഷം നടത്തുന്നത് ഇതിനായി സംസ്ഥാനത്ത് ഇതുവരെ പൂർത്തിയായ പദ്ധതികൾ എല്ലാം മെയ്…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

Posted by - Jul 8, 2018, 10:22 am IST 0
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . 1982ലും 1988ലും രാജ്യസഭാംഗമായിരുന്ന എംഎം ജേക്കബ് 1986ല്‍ രാജ്യസഭാ…

കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് ?

Posted by - Oct 11, 2018, 09:03 pm IST 0
തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന വാര്‍ത്തകളോട് നിലപാട്…

കീഴാറ്റൂര്‍ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് പി.ജയരാജൻ  

Posted by - Mar 21, 2018, 11:19 am IST 0
കീഴാറ്റൂര്‍ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് പി.ജയരാജൻ കീഴാറ്റൂർ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു. കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകുന്ന സമര നേതാവ് നോബിളിന്…

Leave a comment