വെന്തുരുകി കേരളം, സൂര്യാഘാതമേറ്റ് 3 മരണം

348 0

തിരുവനന്തപുരം: കൊടുംചൂടിൽ കേരളം വെന്ത് ഉരുകവേ സൂര്യാഘാതമേറ്റ് ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ ഈയാഴ്‌ച മാത്രം സംസ്ഥാനത്ത് നാല് പേർ മരിക്കുകയും 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.തിരുവനന്തപുരത്ത് നെയ്യാറ്റിൻകര അയിര പെരിക്കാവിള ആവണിയിൽ കരുണാകരൻ (43),കണ്ണൂരിൽ വെള്ളോറ ചെക്കിക്കുണ്ടിലെ കാടൻവീട്ടിൽ നാരായണൻ (67),കോഴഞ്ചേരി ഹൗസിങ് ബോർഡ് കോളനിയിലെ താമസക്കാരനായ ഷാജഹാൻ (55) എന്നിവരാണ് മരിച്ചത്. എന്നാൽ സൂര്യാഘാതമാണ് മരണകാരണമെന്ന്  സ്ഥിതീകരിച്ചിട്ടില്ല.

പാടത്ത് പണിയെടുക്കുന്നതിനിടെയാണ് കരുണാകാരന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കാടൻവീട്ടിൽ നാരായണനെ (67) വീടിനുസമീപത്തെ പാറപ്രദേശത്ത് മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു. കാലുൾപ്പെടെ ശരീരത്ത്‌ പലഭാഗത്തും പൊള്ളിയ നിലയിലായിരുന്നു മൃതദേഹം. 

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡിൽ ഷാജഹാനെ അവശനായി കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഷാജഹാനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിന്റ പിറകിൽ പൊള്ളിയ പാടുകളുണ്ടെന്ന് ആറൻമുള പോലീസ് പറഞ്ഞു. 

കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നൽകി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 5 ജില്ലകളില്‍ താപനില 4 ഡിഗ്രിവരെ ഉയരാം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എസ്പി നേതാവിന് സൂര്യാതപമേറ്റു. പൊള്ളലേറ്റ പുനലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്നുവയസുകാരിക്ക് സൂര്യാതപമേറ്റു. കുമ്പള സ്വദേശി അബ്ദുള്‍ ബഷീറിന്റെ മകള്‍ മര്‍വയ്ക്കാണ് കയ്യിൽ പൊള്ളലേറ്റത്. പുനലൂരിൽ ഇന്നലെ രണ്ടു പേർക്ക് കൂടി സൂര്യാഘാതമേറ്റു. കറവൂർ സ്വദേശി ബിനു(44), കാര്യറ സ്വദേശിനി രേഷ്‌മ (24) എന്നിവർക്കാണ് പൊള്ളലേറ്റത്. മുഖത്തും, ദേഹത്തും പൊള്ളലേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സ തേടി.

ഈ വർഷം ഇതുവരെ 118 പേർക്ക് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് 26 വരെ പത്ത് ജില്ലകളിൽ കൊടും ചൂടുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിട്ടിയും മറ്റും ആവർത്തിച്ച് നൽകിയ മുന്നറിയിപ്പുകൾ ജനങ്ങൾ അവഗണിക്കുന്നതാണ് സൂര്യാഘാതമേറ്റുള്ള അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.

Related Post

ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

Posted by - Dec 15, 2018, 10:21 am IST 0
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി…

പത്തോളം മലയാളി മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

Posted by - May 7, 2018, 03:16 pm IST 0
കൊച്ചി: കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന് വിവരങ്ങള്‍ കിട്ടുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സിയുടെ(എന്‍ഐഎ) കണ്ടെത്തല്‍. വൈക്കത്തെ അഖില പ്രശ്‌നത്തിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ…

ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു

Posted by - Jan 4, 2019, 12:17 pm IST 0
പത്തനംതിട്ട: ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു. യുവതി സന്നിധാനത്ത് എത്തിയതായുള്ള ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള യുവതിയും സംഘവും ഏഴുമണിയോട് കൂടിയാണ്…

നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു: സംസ്ഥാനം ഭീതിയില്‍ 

Posted by - May 21, 2018, 07:52 am IST 0
മലപ്പുറം : മലപ്പുറത്ത് നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഡിഎംഒയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മരണം നടന്ന നാല് ഇടങ്ങളിലും…

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Posted by - Jun 3, 2018, 09:55 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശത്ത് പടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50…

Leave a comment