ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം: യുവതിയെ ദുബായില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

190 0

ചാവക്കാട്: ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ദുബായില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ചാവക്കാട് സ്വദേശികളായ അച്ഛനും മകനുമെതിരെ പൊലീസ് കേസെടുത്തു. ചാവക്കാട് കോട്ടപ്പുറം സ്വദേശികളായ അബ്ദുള്‍ സലാം, മകന്‍ ഷാനവാസ് എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള വീട്ടമ്മയെ ബ്യൂട്ടി പാര്‍ലറില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കൊണ്ടുപോയത്.

അവിടെയെത്തിയപ്പോള്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. ഇതിന് പുറമെ അച്ഛനും മകനും ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. അയല്‍വാസിയായ യുവാവിന്റെ സഹായത്തോടെയാണ് ദുബായില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും പൊലീസും പ്രതികളും ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍, വിദേശത്ത് നടന്ന സംഭവമായതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നുമാണ് പൊലീസ് വിശദീകരണം.

Related Post

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു

Posted by - Apr 24, 2018, 09:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയിൽ വീണ്ടും  വർദ്ധനവ്. പെട്രോള്‍ വിലയില്‍ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയാണ്…

കുപ്പിവെള്ളത്തിന് വില കുറയും

Posted by - Apr 30, 2018, 08:44 am IST 0
സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1…

ബെംഗളുരുവില്‍ മൂന്ന് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു 

Posted by - Dec 19, 2019, 10:21 am IST 0
ബെംഗളൂരു: പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയ്‌ക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ  ബെംഗളുരു ഉള്‍പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 19 രാവിലെ ആറ്…

സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി

Posted by - Jun 3, 2018, 09:33 pm IST 0
കണ്ണൂര്‍ : തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന സിബിഎസ്‌ഇ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അഞ്ചരക്കണ്ടി…

ജൂണ്‍ 30 ന് യു.ഡി.എഫ് ഹര്‍ത്താല്‍

Posted by - Jun 4, 2018, 08:26 pm IST 0
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ മാസം ഏഴിന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഈ മാസം 30ലേക്ക് മാറ്റി. നിപ്പ വൈറസിന്റേയും മറ്റ് പകര്‍ച്ച വ്യാധികളുടേയും പ്രതിരോധ…

Leave a comment