മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ കോപ്പിയടി; പരീക്ഷ റദ്ദാക്കി

136 0

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കൊളേജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെഡിസിന്‍ ഇന്റേണ്‍ല്‍ പരീക്ഷയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ കോപ്പിയടി. പരീക്ഷയ്ക്കിരുന്ന 34 വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. 92 പേരാണ് പരീക്ഷയെഴുതിയത്. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. ജെ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി.

പരീക്ഷാ ഹാളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി മൊബൈലില്‍ പകര്‍ത്തിയ കോപ്പിയടി ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുക്കുകയും രക്ഷിതാക്കള്‍ ഇ മെയില്‍ വഴി പരാതി നല്‍കുകയും ചെയ്തപ്പോഴാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ 34 മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇന്റേണല്‍ പരീക്ഷയാണെങ്കിലും ഇതില്‍ ലഭിക്കുന്ന മാര്‍ക്ക് ആരോഗ്യ സര്‍വകലാശാലയിലേക്ക് അയച്ചുകൊടുക്കേണ്ടതുണ്ട്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യ സര്‍വകലാശാല കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. ഹാളില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മൊബൈല്‍ ജാമര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് കോപ്പിയടി പിടിച്ചപ്പോഴാണ് അധികൃതര്‍ അറിയുന്നത്.

Related Post

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം

Posted by - Jul 12, 2018, 06:27 am IST 0
കായംകുളം: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ഓച്ചിറയിലെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. ചൊവ്വാഴ്‌ച രാത്രി ഒന്‍പതു മണിയോടെ മെഷീനില്‍ പണം നിറയ്‌ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരാണ്‌ മോഷണശ്രമം…

ശബരിമല കേസ് ; സംസ്ഥാന സർക്കാരിന് തിരിച്ചടി

Posted by - Mar 25, 2019, 02:27 pm IST 0
ന്യൂഡൽഹി: ശബരിമല കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ശബരിമല കേസിലെ ഹർജികൾ ഹെെക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി.…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; കനത്ത പോലീസ് സുരക്ഷയില്‍ ശബരിമല

Posted by - Feb 12, 2019, 07:42 am IST 0
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5നാണ് നട തുറക്കുക. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി…

ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കാനൊരുങ്ങി ഡിജിപി

Posted by - May 12, 2018, 12:04 pm IST 0
തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ മാര്‍ച്ച്‌…

Leave a comment