കേരളം കടുത്ത  വരൾച്ചയിലേക്ക്; ചീഫ് സെക്രട്ടറിയുടെ അടിയന്തര യോഗം ഇന്ന്

165 0

തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വരൾച്ചാ മുൻകരുതൽ നടപടികൾ തീരുമാനിക്കാനാണ് യോഗം. റവന്യൂ അഡീഷണൽ സെക്രട്ടറിക്കാണ് വരൾച്ച മുൻകരുതൽ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഏകോപന ചുമതല. എല്ലാ ജില്ലകളിലും ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഇത് തുട‌ർന്നാൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ മന്ത്രിമാർക്ക് യോഗം വിളിച്ച് ചേർക്കാൻ കഴിയാത്തതിനാലാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്. 

സൂര്യാഘാതത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങൾ പരിശോധിക്കാൻ റവന്യൂ- ആരോഗ്യ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.വരൾച്ച നേരിടാൻ ജില്ലകൾക്ക് നൽകേണ്ട ഫണ്ടിന്റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

കൊടും ചൂടിൽ ചിക്കൻ പോക്സും തളർച്ചയും മഞ്ഞപ്പിത്തവും ബാധിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇന്നലെ മാത്രം 147 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചു. മാർച്ചിൽ ഇതുവരെ 3,481 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചെന്നാണ് റിപ്പോർട്ട്.

ഈ മാസം വേനൽമഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാകേന്ദ്രം നൽകുന്ന സൂചന. നേരിയ മഴയ്‌ക്ക് സാധ്യതയുള്ളത് കൊല്ലം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് . ചൂട് അസാധാരണമായി ഉയരുന്നതിനാൽ ആ മഴയും കിട്ടിയെന്നു വരില്ല.

Related Post

രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Posted by - Apr 21, 2018, 04:47 pm IST 0
തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഠിനംകുളം പീറ്റര്‍ ഹൗസില്‍ ഡോമിനിക് എന്ന ഡോമിനെയാണ് (22) കഴക്കൂട്ടം സൈബര്‍ സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.  സൈബര്‍…

ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍

Posted by - Dec 4, 2018, 04:17 pm IST 0
കൊച്ചി: ശബരിമലയിലെ പോലീസ് ഇടപെടലിനെ ചോദ്യം ചെയ്ത ഹര്‍ജിയിന്മേല്‍ ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതിക്കും…

സൂര്യസംഗീതം 2019: സുവർണ്ണ ശബ്ദത്തിലൂടെ സന്തോഷം പരത്തുന്നു

Posted by - Dec 28, 2019, 03:48 pm IST 0
നവി മുംബൈ: ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങൾ കവരുന്ന  സുവർണ്ണ ശബ്ദമുള്ള സുന്ദരിയായ പെൺകുട്ടിയാണ് സൂര്യഗായത്രി. നിരവധി സോഷ്യൽ മീഡിയ സൈറ്റുകളിലെ വീഡിയോകൾ, ആത്മീയ സംഗീത പരമ്പരകൾ…

ആക്രമണത്തിനിരയായ കുഞ്ഞിനെ  സന്ദർശിച്ച് മുഖ്യമന്ത്രി 

Posted by - Apr 1, 2019, 04:27 pm IST 0
കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുഞ്ഞിനെ സന്ദർശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദഹം…

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

Leave a comment