കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; കനത്ത പോലീസ് സുരക്ഷയില്‍ ശബരിമല

264 0

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5നാണ് നട തുറക്കുക. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല.

ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ സുരക്ഷയൊരുക്കാന്‍ സന്നിധാനവും നിലയ്ക്കലും പമ്ബബയും പൊലീസിന്റെ വലയത്തിലാക്കി. പതിനേഴുവരെ നിരോധനാജ്ഞ തുടരും. സന്നിധാനത്ത് വി.അജിത്തിനും പമ്ബയില്‍ എച്ച്‌. മഞ്ജുനാഥിനും നിലയ്ക്കലില്‍ പി.കെ.മധുവിനുമാണ് ചുമതല.കൂടാതെ ആറ് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍ എന്നിവരും ഡ്യൂട്ടിയിലുണ്ട്. 1375 പോലീസുകാരെയാണ് ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും നാളെ രാവിലെ 10ന് ശേഷമേ നിലയ്ക്കലില്‍ നിന്നു സന്നിധാനത്തേക്കു പോകാന്‍ അനുവദിക്കൂ.

അതേസമയം നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ യുവതികളും ഇത്തവണ എത്താന്‍ ഇടയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതു കൂടെ കണക്കിലെടുത്ത് പ്രതിഷേധം ശക്തമാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. ദേവസ്വം ബോര്‍ഡ് കേസില്‍ എടുത്ത നിലപാട് മാറ്റവും പ്രതിഷേധത്തിന് ശക്തികൂട്ടും. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ കോടതി വിധി വരുന്നത് വരെ വിഷയം സജീവമായി നിര്‍ത്താന്‍ പരിവാര്‍ സംഘനകള്‍ തയ്യാറെടുക്കുമ്ബോള്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടും നിര്‍ണായകമാവും.

ഇന്ന് നടതുറന്നതിന് ശേഷം 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ് കുംഭമാസ പൂജകള്‍ക്ക് തുടക്കം കുറിക്കും. 17 വരെ എല്ലാ ദിവസവും കളഭാഭിഷേകം നടത്തും. 17 ന് രാത്രി 10നാണ് നട അടയ്ക്കുന്നത്.

Related Post

എ​ന്‍​എ​സ്‌എ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

Posted by - Dec 31, 2018, 11:35 am IST 0
തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്‌എ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്‍​എ​സ്‌എ​സി​ന് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് സം​ഘ​ട​ന​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഏ​തി​ല്‍​നി​ന്നൊ​ക്കെ സ​മ​ദൂ​ര​മെ​ന്ന് എ​ന്‍​എ​സ്‌എ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - Dec 9, 2019, 05:57 pm IST 0
ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ ചാടിക്കയറാന്‍ ശ്രമിച്ചതോടെ  പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും…

സംസ്ഥാനത്ത് ഇന്ധന വില കുറച്ചു

Posted by - Jun 2, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.…

ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്

Posted by - Dec 12, 2018, 02:12 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി…

രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted by - Dec 1, 2018, 08:41 am IST 0
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍…

Leave a comment