ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു

359 0

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖുമായി ഹാര്‍ദികിന്റെ വിവാഹം ജനുവരി 27 ന് സുരേന്ദ്ര നഗര്‍ ജില്ലയിലെ ദിഗ്‌സറില്‍ നടക്കും. തികച്ചും ലളിതമായ വിവാഹചടങ്ങില്‍ ഇരുകൂട്ടരുടേയും അടുത്ത ബന്ധുക്കളായ നൂറോളം പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്നാണ് വിവരങ്ങള്‍. ദിഗ്‌സറിലെ കുടുംബക്ഷേത്രത്തിലാണ് ചടങ്ങ്. വിവാഹ ശേഷം വധൂവരന്മാര്‍ വിരാംഗാമിലേക്ക് പോകും.

ഹാര്‍ദികിന്റെ സഹോദരിയുടെ സഹപാഠിയാണ് കിഞ്ചല്‍. ഹാര്‍ദികിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകയായ കിഞ്ചലും ഹാര്‍ദികും നല്ല സൗഹൃദത്തിലാണ്. ഇവരുടെ സൗഹൃദം വിവാഹബന്ധത്തിലൂടെ കൂടുതല്‍ ഉറപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹാര്‍ദികിന്റെ മാതാപിതാക്കളായ ഭാരത് പട്ടേലും ഭാരതി പട്ടേലും അറിയിച്ചു. കൊമേഴ്‌സ് ബിരുദധാരിയായ കിഞ്ചല്‍ ഇപ്പോള്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.

Related Post

ഗീരീഷ് കര്‍ണാട് അന്തരിച്ചു  

Posted by - Jun 10, 2019, 08:13 pm IST 0
ബെംഗളൂരു:  പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 1974-ല്‍…

ദേരാ സച്ഛാ സൗദയുടെ നിയന്ത്രണം ഗുര്‍മീതിന്റെ അമ്മയിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചനകള്‍

Posted by - May 2, 2018, 08:26 am IST 0
ചണ്ഡീഗഢ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് ജയിലില്‍ ആയതോടെ ദേരാ സച്ഛാ സൗദയുടെ നിയന്ത്രണം ഗുര്‍മീതിന്റെ അമ്മ നസീബ് കൗറിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചനകള്‍. ഞായറാഴ്ചകളില്‍…

സൈന്യത്തില്‍ സ്ത്രീകൾക്ക്  സ്ഥിരംകമ്മീഷന്‍ പദവി നല്‍കണം- സുപ്രീംകോടതി

Posted by - Feb 17, 2020, 01:39 pm IST 0
ന്യൂഡല്‍ഹി: സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍…

രാജ്യദ്രോഹകുറ്റത്തിന് ഷെഹ്‌ല റാഷിദിനെതിരെ  കേസെടുത്തു

Posted by - Sep 6, 2019, 06:25 pm IST 0
ന്യൂദൽഹി: ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് സായുധ സേന സിവിലിയന്മാരെ പീഡിപ്പിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാരോപിച്ച  ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ…

പി.സി ചാക്കോ ഇടതുപാളയത്തില്‍; യെച്ചൂരിയുമായി കൂടിക്കാഴ്ചയും സംയുക്തപത്രസമ്മേളനവും  

Posted by - Mar 16, 2021, 12:47 pm IST 0
ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോ എല്‍ഡിഎഫ് പാളയത്തിലെത്തി. എല്‍ഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവര്‍ത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും…

Leave a comment