ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

170 0

ദുബായ് : 'താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക' ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ വാട്‌സാപ് വഴിയെത്തുന്ന സന്ദേശമാണിത്. ഇത്തരത്തില്‍ വ്യാജ വിലാസത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിലസുന്നവരുടെ എണ്ണം പ്രതിവര്‍ഷം കൂടുകയാണെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ അല്‍ ജല്ലാഫ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ വ്യാജ വിലാസത്തിലുള്ള 500 അക്കൗണ്ടുകള്‍ ദുബൈ പൊലീസ് സിഐഡി അധികൃതര്‍ റദ്ദാക്കിയിരുന്നു. സംശയാസ്പദമായ 2920 അക്കൗണ്ടുകള്‍ നീരീക്ഷിച്ച ശേഷമാണ് 500 എണ്ണം റദ്ദാക്കിയത്.

2007ല്‍ 1,799 അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. ഒട്ടേറെ കേസുകള്‍ക്ക് തുമ്ബുണ്ടാക്കാന്‍ പൊലീസിന്റെ ആധുനിക സൈബര്‍ നിരീക്ഷണ സംവിധാനം കൊണ്ട് സാധിച്ചതായി അല്‍ ജല്ലാഫ് പറഞ്ഞു. പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനവും ജനങ്ങളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി ദുബായ് പൊലീസ് പ്രയോജനപ്പെടുത്തുന്നുണ്ട്.

Related Post

കുവൈത്തില്‍ കനത്തമഴ തുടരുന്നു;ജനജീവിതം തടസപ്പെട്ടു

Posted by - Nov 15, 2018, 09:09 am IST 0
കുവൈത്തില്‍ കനത്തമഴ തുടരുന്നു. കാറ്റും ഇടിമിന്നലും ശക്തമാണ് മിക്ക പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താറുമാറായി. ജനജീവിതം തടസപ്പെട്ടു. കുവൈത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്തമഴ തുടരുകയാണ്…

പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു 

Posted by - Mar 13, 2018, 10:44 am IST 0
പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു  2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപുമായുള്ള ബന്ധം പുറംലോകമറിയാതിരിക്കാൻ സ്‌റ്റോമി ഡാനിയേലുമായി 1.3 കോടി ഡോളർനൽകി കരാറുണ്ടാക്കിരുന്നു…

കൊറിയന്‍ പോപ് ഗായിക സുല്ലി വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted by - Oct 15, 2019, 04:33 pm IST 0
സിയോള്‍ : കൊറിയന്‍ പോപ് ഗായികയും നടിയുമായ സുല്ലിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലുള്ള രണ്ട് നിലകളുള്ള വീട്ടില്‍ ഗായികയുടെ മൃതദേഹം കണ്ടെത്തിയത്.…

മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് സൗദി അറേബ്യ

Posted by - May 24, 2018, 11:12 am IST 0
മാന്‍: മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഒമാനില്‍ കനത്ത മഴയോടുകൂടി മേകുനു ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍…

ഐ സ് തലവൻ  അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു  

Posted by - Oct 28, 2019, 09:58 am IST 0
വാഷിങ്ടൺ: ആഗോളഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു.  വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ യു.എസിന്റെ പ്രത്യേക കമാൻഡോകൾ വളഞ്ഞപ്പോൾ…

Leave a comment