കനകദുര്‍ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് കോടതി

265 0

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭീഷണി നേരിടുന്ന കനകദുര്‍ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് കോടതി. സുരക്ഷ ഉറപ്പു വരുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ അത് ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടേയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Related Post

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പുതിയ നീക്കം 

Posted by - Jun 13, 2018, 01:43 pm IST 0
കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പുതിയ നീക്കം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം പക്ഷപാതപരമെന്ന്…

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം

Posted by - Apr 17, 2018, 06:27 am IST 0
കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഹർത്താൽ വാർത്തയെ തുടർന്ന് കണ്ണൂരിൽ ഒരുകൂട്ടം ആൾക്കാർ  ചേർന്ന് കടകമ്പോളങ്ങൾ അടപ്പിച്ചു. ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫയുടെ…

ഇടുക്കി ജില്ലയില്‍ കനത്ത മഴ

Posted by - Sep 28, 2018, 07:33 pm IST 0
തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്നാര്‍,തൊടുപുഴ,അടിമാലി എന്നീ സ്ഥലങ്ങളില്‍ കനത്ത മഴ. ഇടുക്കി ജില്ലയില്‍ ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്യുന്നത്. ജില്ലയില്‍ കനത്ത അതീവ ജാഗ്രത നിര്‍ദേശം…

സംസ്ഥാനത്ത് ഇന്ധന വില കുറച്ചു

Posted by - Jun 2, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.…

Leave a comment