തുരന്തോ എക്‌സ്പ്രസില്‍ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു

363 0

ന്യൂഡല്‍ഹി: ജമ്മു-ഡല്‍ഹി തുരന്തോ എക്‌സ്പ്രസില്‍ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിക്കു സമീപം ബദ്‌ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. ആയുധധാരികളായ സംഘം എ സി കോച്ചുകളില്‍ അതിക്രമിച്ചു കയറുകയും യാത്രക്കാരെ കൊള്ളയടിക്കുകയുമായിരുന്നു. ബി 3, ബി 7 എ സി കോച്ചുകളിലെ യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. പണം, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് സംഘം കൊള്ളയടിച്ചത്.

പത്തോളം പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ കൈവശം കത്തികളുമുണ്ടായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ സംഭവത്തെ കുറിച്ച്‌ റെയില്‍വേയുടെ ഓണ്‍ലൈന്‍ പരാതി പോര്‍ട്ടലില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ യാത്രക്കാരുടെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തുകയും കൈവശമുള്ള വിലകൂടിയ വസ്തുക്കള്‍ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 10 മുതല്‍ 15 മിനിട്ടു വരെ കൊള്ളക്കാര്‍ ട്രെയിനിലുണ്ടായിരുന്നതായും യാത്രക്കാരന്‍ കുറിപ്പില്‍ പറയുന്നു.

Related Post

ബസ് കൊക്കയിലേക്ക് മറിഞ്ഞു; 23 പേര്‍ മരിച്ചു

Posted by - Dec 8, 2018, 11:46 am IST 0
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. 23 പേര്‍ മരിച്ചു.ഏഴ് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍നിന്ന് ലോറാനിലേക്കുള്ള ബസാണ് മറിഞ്ഞത്. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം നടന്നത്.…

ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. .  

Posted by - Oct 24, 2019, 06:10 pm IST 0
അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. .

മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു

Posted by - Jan 17, 2020, 11:22 am IST 0
മുംബൈ: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു.  ജലീല്‍ അന്‍സാരിയെ പരോളിലിരിക്കെ വ്യാഴാഴ്ചയാണ് കാണാതാവുന്നത്.   അന്‍സാരി അജ്‌മേര്‍ ജയിലില്‍ ജീവപര്യന്തം തടവ്…

ലോക സഭയിൽ മാര്‍ഷലുകളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കോൺഗ്രസ് നേതാക്കൾ   മാപ്പുപറയണം : വി മുരളീധരൻ

Posted by - Nov 25, 2019, 06:42 pm IST 0
ന്യൂഡല്‍ഹി: രമ്യ ഹരിദാസ് ഉൾപ്പടെയുള്ള  വനിതാ എം.പിമാരെ ലോക്‌സഭയില്‍ പുരുഷ മാര്‍ഷലുകള്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്പീക്കറുടെ ഉത്തരവുപ്രകാരം സഭയില്‍ പ്രവേശിച്ച…

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

Leave a comment