ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി; അംഗീകാരം നൽകി കേന്ദ്രസർക്കാർ 

300 0

Adish

ന്യൂ ഡൽഹി: ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി രൂപീകരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ.പൊതുമേഖല ബാങ്കുകളുടെയും കേന്ദ്ര സർക്കാർ ബാങ്കുകളുടെയും ഗസറ്റഡ്  ഇതര നിയമനങ്ങൾക്ക് പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിക്കുന്നത്.

ഇന്ന്  ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി മുഖാന്തരം രാജ്യത്താകമാനം ഒരു പൊതുയോഗ്യത പരീക്ഷ നടത്താനാണ് തീരുമാനമെന്ന് വാർത്ത സമ്മേളനത്തിൽ മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു .

ഈ റാങ്ക്ലിസ്റ്റിന് മൂന്നു വർഷമാണ് കാലാവധി. ഈ റാങ്ക്ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അംഗീകാരമുണ്ടായിരിക്കും, ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ബജറ്റിൽ പുതിയ റിക്രൂട്ട്മെന്റ് ഏജൻസിയെ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. 

Related Post

വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് 

Posted by - Apr 12, 2019, 11:21 am IST 0
വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക…

ചട്ടലംഘനം: മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്  

Posted by - May 2, 2019, 03:15 pm IST 0
ദില്ലി: പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ്…

വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു

Posted by - Jun 5, 2018, 03:07 pm IST 0
കച്ച്‌ : ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡോ ആയ സഞ്ജയ് ചൗഹാനാണ് അപകടത്തില്‍ മരിച്ചത്. പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിടെയാണ്…

KSRTC ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങും

Posted by - Apr 19, 2020, 11:01 am IST 0
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണില്‍ ഇളവുവരുത്താന്‍ തീരുമാനമായതോടെ തിങ്കളാഴ്ച മുതല്‍ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്രകള്‍…

സുപ്രീംകോടതി വിധിയോടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന്​ തെളിഞ്ഞു ; അനില്‍ അംബാനി

Posted by - Dec 14, 2018, 03:14 pm IST 0
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധിയോടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന്​ തെളിഞ്ഞതായി റിലയന്‍സ്​ കമ്യൂണിക്കേഷന്‍സ്​ ചെയര്‍മാന്‍ അനില്‍ അംബാനി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അനില്‍ അംബാനി…

Leave a comment