ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് നാടുവിട്ട യുവാവ് കൊല്ലപ്പെട്ടതായി വിവരം 

165 0

കണ്ണൂര്‍: ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് രണ്ടു മാസം മുമ്പ് നാടുവിട്ട സംഘത്തിലെ യുവാവ് കൊല്ലപ്പെട്ടതായി വിവരം. കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട് പൂതപ്പാറ സ്വദേശി അന്‍വര്‍ മരിച്ചതായി കണ്ണൂരില്‍ ഒരാള്‍ക്കാണ് ശബ്ദസന്ദേശം ലഭിച്ചത്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈയിടെ അന്‍വറിന്റെ ഭാര്യ അഫ്സീല ഒരു സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചാറ്റിംഗില്‍ ഇവ‌ര്‍ അഫ്ഗാനിസ്ഥാനിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ടതായി പറഞ്ഞില്ലെങ്കിലും അതീവ ദു:ഖിതയായാണ് ഇവര്‍ സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ നവംബര്‍ 20നാണ് പത്തു പേരുടെ സംഘം നാടുവിട്ടതായി പൊലീസിന് വിവരം ലഭിച്ചത്. അന്‍വറിനു പുറമേ ഭാര്യ അഫ്സീല, മൂന്നു മക്കള്‍, പൂതപ്പാറയിലെ കെ. സജാദ്, ഭാര്യ ഷാഹിന, രണ്ടു മക്കള്‍, സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മൈസൂരുവിലേക്ക് എന്നു പറഞ്ഞ് വീടുവിട്ട ഇവര്‍ തിരച്ചെത്താതിരുന്നപ്പോള്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം.

കണ്ണൂര്‍ പാപ്പിനിശേരിയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അന്‍വറിന്റെ ഭാര്യ അഫ്സീല. ഷമീറിന്റെ മക്കളായ സല്‍മാന്‍, സഫ്‌വാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് അന്‍വറും കുടുംബവും ഐസിസില്‍ ചേരാന്‍ തീരുമാനിച്ചത്. ജില്ലയില്‍ നിന്ന് സിറിയയിലേക്കും മറ്റും പോയവരില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചു പേരെ തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചിരുന്നു.

Related Post

പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടി

Posted by - Nov 27, 2018, 07:50 am IST 0
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ഇവിടുത്തെ ഓര്‍മരയിലാണ് 1500 കിലോ ഹാഷിഷ് പിടികൂടിയത്.  മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്…

ഗീ​ത ഗോ​പി​നാ​ഥ് ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ

Posted by - Oct 1, 2018, 09:34 pm IST 0
ന്യൂഡല്‍ഹി: ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീതാ ഗോപിനാഥിനെ അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിച്ചു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്‌സ്റ്റ്‌ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന…

ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി

Posted by - Jun 30, 2018, 07:26 pm IST 0
ദുബായ്: യാത്രക്കാര്‍ക്ക് ക്യാരി ഓണ്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. പുതിയ അറിയിപ്പ് പ്രകാരം പൗഡര്‍, സ്മാര്‍ട്ട് ലഗേജ്, ബേബി ഫുഡ്‌സ്,മരുന്നുകള്‍, പെര്‍ഫ്യൂ,…

പാസഞ്ചര്‍ കോച്ചും ട്രക്കും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jul 1, 2018, 08:03 am IST 0
ചൈന: ചൈനയില്‍ പാസഞ്ചര്‍ കോച്ചും ട്രക്ക് കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹുനാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ തട്ടിയാണ്…

റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് 18കാരൻ മരിച്ചു 

Posted by - Apr 28, 2018, 03:20 pm IST 0
ദുബായ് : റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 18കാരൻ മരിച്ചു. മരത്തില്‍ ഇടിച്ച കാര്‍ രണ്ടായി പിളര്‍ന്നു. അപകടവിവരമറിഞ്ഞ് പോലീസും ആംബുലന്‍സും ഉടനടി സ്ഥലത്തെത്തി…

Leave a comment