ഇന്ത്യന്‍ വംശജരെ ഉന്നത പദവിയിലേക്ക് നിയോഗിക്കാനൊരുങ്ങി അമേരിക്ക

248 0

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരെ ഉന്നത പദവിയിലേക്ക് നിയോഗിക്കാനൊരുങ്ങി അമേരിക്ക. മൂന്ന് ഇന്ത്യന്‍വംശജരായ അമേരിക്കക്കാരാണ് യുഎസില്‍ ഉന്നതാധികാരപദവിയിലേക്ക് എത്തുന്നത്. ആണവോര്‍ജ പദ്ധതിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി റിത ബരന്‍വാള്‍, പ്രൈവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ഓവര്‍സൈറ്റ് ബോര്‍ഡിലെ അംഗമായി ആദിത്യ ബംസായി, അമേരിക്കന്‍ ട്രഷറിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി ബിമല്‍ പട്ടേലുമാണ് സുപ്രധാന തസ്തികകളിലേക്ക് എത്തുന്നത്. മൂന്നുപേരെയും നാമനിര്‍ദേശം ചെയ്തുള്ള പട്ടിക സെനറ്റ് സമര്‍പ്പിച്ചു.

നാവികസേനയുടെ അണുനിലയങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം കണ്ടെത്തിയതിലൂടെയാണ് റിത ന്യൂക്ലിയര്‍ എനര്‍ജിയുടെ പദവിയില്‍ എത്തുന്നത്. മുമ്ബ് അമേരിക്കന്‍ നീതിന്യായവകുപ്പിന്റെ നിയമോപദേശകനായിരുന്നു ബംസായി. നിലവില്‍ ഫിനാന്‍ഷ്യല്‍ സ്‌റ്റെബിലിറ്റി ഓവര്‍സൈറ്റ് കൗണ്‍സിലിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയാണ് ബിമല്‍ പട്ടേല്‍. ആദ്യമായി ക്യാബിനറ്റ് പദവിയിലെത്തിയ ഇന്ത്യന്‍ വംശജയായ നിക്കി ഹാലേയും ആദ്യ അമേരിക്കന്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായ രാജ് ഷായും ട്രംപ് സര്‍ക്കാരില്‍നിന്നു പുറത്തുപോയിരുന്നു. ട്രംപിന്റെ വിശ്വസ്തനായിരുന്ന രാജ് ഷാ വൈറ്റ്ഹൗസിന്റെ ഉപവക്താവ് സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസമാണ് രാജിവച്ചത്. ഇതുവരെ ഏകദേശം 36 ഇന്ത്യന്‍ വംശജരെ ട്രംപ് പ്രധാന പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യുകയോ നിയമിക്കുകയോ ചെയ്തിട്ടുണ്ട്.

Related Post

ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് നാടുവിട്ട യുവാവ് കൊല്ലപ്പെട്ടതായി വിവരം 

Posted by - Jan 17, 2019, 08:52 am IST 0
കണ്ണൂര്‍: ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് രണ്ടു മാസം മുമ്പ് നാടുവിട്ട സംഘത്തിലെ യുവാവ് കൊല്ലപ്പെട്ടതായി വിവരം. കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട്…

ബി​ജെ​പി എം​പി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മെ​ഹ്ബൂ​ബ മു​ഫ്തി

Posted by - Feb 11, 2019, 11:51 am IST 0
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി എം​പി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി. ഒ​രു സ്ത്രീ ​ഏ​തു…

മലയാളി യുവാവിനെ അബുദാബിയില്‍ കാണ്മാനില്ല

Posted by - Dec 18, 2018, 10:17 am IST 0
അബുദാബി: അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ ലിവ റോഡിലെ സ്വകര്യ ഹോട്ടലിലെ ഡ്രൈവറായ നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെ (26) ഈമാസം എട്ടുമുതല്‍ കാണ്മാനില്ല. സഹോദരന്റെ ജോലിസ്ഥലത്ത് എത്തി…

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST 0
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍…

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

Posted by - Dec 12, 2018, 05:28 pm IST 0
സിലിക്കണ്‍ വാലിയിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. സ്ഫോടനം നടക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ ഓഫീസ് കെട്ടിടങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചു. പ്രധാന ഓഫീസുമായി ബന്ധമില്ലാത്ത ഒരു…

Leave a comment