വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍

199 0

വോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും, അത് താന്‍ അറിഞ്ഞിരുന്നില്ലയെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാര്‍ട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

Related Post

കണ്ണൂര്‍ ടൗണില്‍ മാവോയിസ്റ്റുകള്‍

Posted by - Dec 29, 2018, 08:59 pm IST 0
കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങി വന്ന സംഘത്തില്‍ ഒരു വനിത അടക്കം നാല് പേരാണ് തോക്കേന്തി…

കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

Posted by - Dec 19, 2018, 07:53 pm IST 0
കോഴിക്കോട്: താമരശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഓട്ടോ ടാക്സി ഡ്രൈവര്‍ മലപ്പുറം പുളിക്കല്‍ സ്വദേശി റഫാന്‍…

വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Posted by - Jul 8, 2018, 10:39 am IST 0
കോഴിക്കോട്: നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന…

ബോംബേറ് കേസ് പ്രതിയെ സി.പിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ചു

Posted by - May 2, 2018, 08:50 am IST 0
പേരാമ്പ്ര: പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സി.പിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ബോംബേറ് കേസ് പ്രതി സുധാകരനെ ആണ് പൊലീസ് ജീപ്പിൽ നിന്ന് ബലമായി ഇറക്കി…

വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ഗൂഢാലോചനയാണ് നടന്നത് എന്ന് ദേവസ്വം മന്ത്രി

Posted by - Dec 28, 2018, 04:44 pm IST 0
തിരുവനന്തപുരം: പാലക്കാട് വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ഗൂഢാലോചനയാണ് നടന്നത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ്…

Leave a comment