ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം

355 0

കോഴിക്കോട്: വടകര ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്റ്റേഷന്‍ വളപ്പിലെ മാലിന്യക്കൂന്പാരത്തില്‍ കിടന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.

രാവിലെ 11.30 ഓടെയാണ് സംഭവം. സ്റ്റേഷന് പിന്നില്‍ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിന് ആരോ തീവച്ചതോടെ ഇതിനുള്ളില്‍ കിടന്ന ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ആളുണ്ടാകാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. സ്ഫോടനത്തിന്‍റെ ശക്തിയില്‍ സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന ജനജാഗ്രത സമിതിയുടെ ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ മൂന്ന് വീടുകളുടെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്.

സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം തുടങ്ങിയെന്ന് ചോമ്പാല പോലീസ് അറിയിച്ചു. പോലീസ് സ്റ്റേഷന്‍ വളപ്പിലെ മാലിന്യത്തിനുള്ളില്‍ ബോംബ് എങ്ങനെ വന്നുവെന്നാണ് പരിശോധിക്കുന്നത്.

Related Post

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST 0
കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു

Posted by - May 8, 2018, 02:01 pm IST 0
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ഉത്തര്‍പ്രദേശിലെ ശംലിയിലെ കുത്തുബ്ഗഡ് ഗ്രാമത്തിലെ ലോകേഷ് കുമാര്‍ എന്ന കര്‍ഷകനെയാണ് വെടിവെച്ചു കൊന്നത്. രാജേഷ്, ധിമാന്‍,…

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് 

Posted by - May 22, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപയും ഡീസലിന് 27 പൈസയും കൂടി 73.88 രൂപ…

പ്രളയ കേരളത്തിന് കേന്ദ്രത്തിന്റെ 3048ന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു

Posted by - Dec 6, 2018, 09:13 pm IST 0
പ്രളയ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍ അധിക ധനസഹായം. 3048 രൂപയുടെ അധിക സഹായമാണ് കേന്ദ്രം നല്‍കുന്നത്. രണ്ടാംഘട്ട ധനസഹായമായാണ് കേന്ദ്രം ഇത് കേരളത്തിന് നല്‍കുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്…

Leave a comment