ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

144 0

തെലങ്കാന: തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് രാജ്ഭവനില്‍ വെച്ചാണ് ചടങ്ങ്. തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലി കൊടുക്കും. 119 സീറ്റുകളില്‍ 88 സീറ്റോടെയാണ് ടി.ആര്‍.എസ് അധികാരത്തിലെത്തുന്നത്.

ഇത് രണ്ടാം തവണയാണ് ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയാകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ആദ്യം സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സംസ്ഥാനമാണ് തെലങ്കാന. ചടങ്ങിലേക്ക് അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചെങ്കിലും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനെ ക്ഷണിച്ചിട്ടില്ല.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് വിവരം.

Related Post

മുംബൈയില്‍ കനത്ത മഴ, ജനജീവിതം താറുമാറായി

Posted by - Sep 5, 2019, 10:13 am IST 0
മുംബൈ:  മുംബൈ, പാല്‍ഘര്‍, താനെ, നവി മുംബൈ എന്നിവിടങ്ങില്‍ കനത്ത മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ വിദ്യാഭ്യാസ…

ജേക്കബ് തോമസിന്റെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു

Posted by - Oct 24, 2018, 09:03 pm IST 0
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. 50.33 ഏക്കര്‍ ഭൂമിയാണ് ജപ്തി ചെയ്യുന്നത്. ബിനാമി ഇടപാടിലൂടെയാണ് ഈ ഭൂമി…

ജൂണ്‍ 30 ന് യു.ഡി.എഫ് ഹര്‍ത്താല്‍

Posted by - Jun 4, 2018, 08:26 pm IST 0
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ മാസം ഏഴിന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഈ മാസം 30ലേക്ക് മാറ്റി. നിപ്പ വൈറസിന്റേയും മറ്റ് പകര്‍ച്ച വ്യാധികളുടേയും പ്രതിരോധ…

സംസ്ഥാനത്ത് ഇന്ധന വില കുറച്ചു

Posted by - Jun 2, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.…

സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 5, 2019, 01:57 pm IST 0
സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും…

Leave a comment