ദാവൂദ് ഇബ്രഹാമിന്റെ സഹോദരന് വിഐപി പരിഗണന നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

96 0

ന്യൂഡല്‍ഹി: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രഹാമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കാസ്‌കറിന് വിഐപി പരിഗണന നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. 2013ല്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ താനെ ജയിലില്‍ കഴിയുന്ന ഇഖ്ബാലിനെ ആശുപത്രിയില്‍ പോകും വഴിയാണ് പൊലീസില്‍ നിന്ന് പ്രത്യേക പരിഗണന ലഭിച്ചത്.

ഇഖ്ബാലിന് സ്വകാര്യ ആഡംബര വാഹനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ബിരിയാണി കഴിക്കാനും താനെ പൊലീസ് സൗകര്യം നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സബ് ഇന്‍സ്‌പെകടറും നാവു കോണ്‍സ്റ്റബിളുമാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. ഇഖ്ബാല്‍ ആഡംബര വാഹനത്തില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് എത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ താനെ പൊലീസ് അന്വേഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു.

Related Post

നേതാക്കളുടെ കാലില്‍ ചുംബിച്ച് മാര്‍പാപ്പ

Posted by - Apr 13, 2019, 04:27 pm IST 0
വത്തിക്കാന്‍ സിറ്റി: നിലപാടുകള്‍കൊണ്ടും കരുണനിറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ടും എല്ലായിപ്പോഴും ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട് ഫ്രാൻസിസ് മാര്‍പാപ്പ .ഇപ്പോളിതാ യുദ്ധങ്ങള്‍ ഇല്ലാതാവുന്നതിനായി നേതാക്കളുടെ കാലില്‍ ചുംബിച്ചിരിക്കുകയാണ് അദ്ദേഹം.  ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ…

ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം 

Posted by - Apr 28, 2018, 10:01 am IST 0
ജറുസലം: ഗാസയിലെ ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഗ്രനേഡ് അടക്കമുള്ള നിരവധി സ്ഫോടക വസ്തുക്കളുമായാണ് ഹമാസ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്. ഇസ്രയേല്‍ പ്രതിരോധ…

ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

Posted by - Jan 21, 2019, 05:08 pm IST 0
ദുബായ് : 'താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക' ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്,…

ടിക് ടോക്ക്; വീഡിയോ ഷൂട്ടിനിടെ തോക്കില്‍ നിന്നും വെടിയേറ്റ് കൗമരക്കാരന്‍ കൊല്ലപ്പെട്ടു

Posted by - Apr 15, 2019, 06:44 pm IST 0
ദില്ലി: ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്‍റെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്നു വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്ളൈഓവറിലാണു സംഭവം. സൽമാൻ…

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

Posted by - Dec 12, 2018, 05:28 pm IST 0
സിലിക്കണ്‍ വാലിയിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. സ്ഫോടനം നടക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ ഓഫീസ് കെട്ടിടങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചു. പ്രധാന ഓഫീസുമായി ബന്ധമില്ലാത്ത ഒരു…

Leave a comment