മുംബൈയില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു

252 0

മുംബൈ: മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്ക് മേല്‍പ്പാത തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

മേല്‍പ്പാതയുടെ കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. അവധി ദിവസവും ഗതാഗതം താരതമ്യേന കുറവും ആയതിനാല്‍ ഞായറാഴ്ചതന്നെ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ മേല്‍പ്പാതയുടെ ഒരു ഭാഗം ക്രെയിനിനു മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.

രണ്ടുമാസം മുമ്പ് സമാനമായ സംഭവം അന്ധേരിയിലും ഉണ്ടായി. അന്ന് റെയില്‍വേ ട്രാക്കിനു മുകളിലൂടെയുള്ള മേല്‍പ്പാത തകര്‍ന്നു വീഴുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Post

സ്കൂളുകൾ, ക്ഷേത്രങ്ങൾ കശ്മീരിൽ വീണ്ടും തുറക്കും: ജി കിഷൻ റെഡ്ഡി

Posted by - Sep 24, 2019, 10:14 am IST 0
ബെംഗളൂരു: കാശ്മീർ താഴ്‌വര സാധാരണ നിലയിലായതിനാൽ  വർഷങ്ങളായി അടച്ചിട്ടിരുന്ന നൂറുകണക്കിന് ക്ഷേത്രങ്ങളും സ്‌കൂളുകളും വീണ്ടും തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. "താഴ്വരയിൽ, ക്ഷേത്രങ്ങളെയും…

ആര്‍.എസ്.എസ് പ്രചാരകന്‍ പി. പരമേശ്വരന്‍ അന്തരിച്ചു  

Posted by - Feb 9, 2020, 06:56 am IST 0
പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായ പി. പരമേശ്വരന്‍ (93 )അന്തരിച്ചു. ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാര…

കേരളത്തിൽ മൂന്നാമത്തെ കോറോണയും സ്ഥിരീകരിച്ചു 

Posted by - Feb 3, 2020, 01:43 pm IST 0
തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

അയോദ്ധ്യ കേസ് വിധിയിൽ തൃപ്തരല്ല,  പുനഃപരിശോധനാ ഹർജി പരിഗണയിൽ : സുന്നി വഖഫ് ബോർഡ്  

Posted by - Nov 9, 2019, 04:05 pm IST 0
ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ  സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ വഖഫ് ബോർഡിന്റെ വാദങ്ങൾ നിലനിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രീം…

ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു 

Posted by - Sep 20, 2019, 03:07 pm IST 0
പനാജി : ആഭ്യന്തര കമ്പനികൾക്കും പ്രാദേശിക തലത്തിൽ പുതുതായി ആരംഭിച്ച മാനുഫാക്‌ചറിംഗ് കമ്പനികൾക്കും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.   ജിഎസ്ടി കൗൺസിൽ…

Leave a comment