പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം

235 0

തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്നത്. 25 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് ഇവര്‍ എസ് ഐയെയും സംഘത്തെയും അസഭ്യങ്ങള്‍ പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. 

വെള്ളിയാഴ്ച രാത്രി പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ തടസം ഉണ്ടാക്കിയെന്നാരോപിച്ച്‌ സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മര്‍ദിച്ചുവെന്നാരോപിച്ചാണ് അക്രമം നടത്തിയത്. പഴയ കേസുകളുടെ പേരു പറഞ്ഞാണു 'സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരുമെന്ന' ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ആറ്റിപ്ര സദാനന്ദന്‍, വി.എസ്.പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘര്‍ഷം ഉണ്ടായത്. 

Related Post

നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ ഹര്‍ത്താല്‍

Posted by - May 11, 2018, 07:52 am IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആര്‍ടിഒ ഓഫീസ് നെടുമങ്ങാട്ടേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Posted by - Nov 16, 2018, 07:40 pm IST 0
സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടി ശല്യത്തിനും ശമനമായി.…

ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് ; ക്വട്ടേഷൻ 30,000 രൂപയ്ക്ക്

Posted by - Apr 12, 2019, 12:25 pm IST 0
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ ക്വട്ടേഷൻ 30,000 രൂപയ്ക്ക്. കേസിൽ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നൽകിയത്.  കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസർഗോട്ടെ സംഘമാണ് ക്വട്ടേഷന്…

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Dec 4, 2018, 11:42 am IST 0
കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഇന്ധനവിലയില്‍ കുറവുണ്ടായിരിക്കുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍…

എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം

Posted by - Apr 4, 2018, 08:52 am IST 0
എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം സ്ഥാനത്തെ 24 എഞ്ചിനീയറിംഗ് കോളേജ് കൾക്ക് അക്കാദമിക  സ്വയംഭരണാനുമതി നൽകാൻ സർക്കാർ തീരുമാനം. സ്വയംഭരണത്തിനു  എതിരായ എൽഡിഎഫ് നയത്തിന്…

Leave a comment