പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം

177 0

തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്നത്. 25 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് ഇവര്‍ എസ് ഐയെയും സംഘത്തെയും അസഭ്യങ്ങള്‍ പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. 

വെള്ളിയാഴ്ച രാത്രി പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ തടസം ഉണ്ടാക്കിയെന്നാരോപിച്ച്‌ സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മര്‍ദിച്ചുവെന്നാരോപിച്ചാണ് അക്രമം നടത്തിയത്. പഴയ കേസുകളുടെ പേരു പറഞ്ഞാണു 'സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരുമെന്ന' ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ആറ്റിപ്ര സദാനന്ദന്‍, വി.എസ്.പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘര്‍ഷം ഉണ്ടായത്. 

Related Post

രാഹുൽ ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്തമാക്കി പൊലീസ്

Posted by - Apr 17, 2019, 10:54 am IST 0
വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം…

 ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍

Posted by - May 20, 2018, 03:13 pm IST 0
തൃശൂര്‍: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍. ഉച്ചക്ക് 12.45ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി 1.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഈ സമയം…

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി

Posted by - May 21, 2018, 08:25 am IST 0
തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിനു 28…

കനത്ത മഴ : നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു

Posted by - Jul 20, 2018, 09:54 am IST 0
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോഴുള്ളത് 113.05 മീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ…

യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്ന് 

Posted by - Jun 25, 2018, 07:55 am IST 0
ഇടുക്കി: യുഡിഎഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ലയിലെ ഹര്‍ത്താല്‍ ഇന്ന്. സംസ്ഥാന സര്‍ക്കാര്‍ ഹൈറേഞ്ച് മേഖലയോട് ജനവിരുദ്ധ നിലപാടുകള്‍ എടുക്കുന്നെന്നാരോപിച്ചാണ് ഹര്‍ത്താല്‍. തൊടുപുഴ താലൂക്കിനെ ഒഴിവാക്കിയാണ് ഹര്‍ത്താല്‍…

Leave a comment