ഇന്ന് ഭാരത്‌ ബന്ദ്‌: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി എം എം ഹസന്‍

260 0

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഇന്ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബന്ദ് ആചരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് എം എം ഹസ്സന്‍ പറഞ്ഞിരുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്രളയബാധിത പ്രദേശങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്നുവരെയാണ് എ.ഐ.സി.സി ആഹ്വാനം ചെയ്ത ഭാരത് ബന്ദ്. 

എന്നാല്‍ കേരളത്തില്‍ ഇത് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്തലായി ആചരിക്കാനാണ് കെ.പി.സി.സിയുടേയും ഇടതുപാര്‍ട്ടികളുടേയും തീരുമാനം. പ്രളയബാധിത പ്രദേശങ്ങളിലെ സാധാരണജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രളയാനന്തര പ്രവര്‍ത്തനത്തെ ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫും വ്യക്തമാക്കിയിരുന്നു. കേരളം പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പ്രളയദുരന്തത്തിന് ശേഷം പുനരധിവാസപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നാളെ ഹര്‍ത്താലില്‍ സംസ്ഥാനം സ്തംഭിക്കുക. ഇക്കാര്യത്തില്‍ എം.കെ.മുനീറും ചെറിയാന്‍ ഫിലിപ്പും ഉള്‍പ്പെടെ പ്രമുഖര്‍ ഉയര്‍ത്തിയ പ്രതിഷേധം ഇടതു വലതു മുന്നണികള്‍ മുഖവിലക്കെടുത്തില്ല.

Related Post

ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം

Posted by - Feb 23, 2020, 12:06 pm IST 0
കൊല്‍ക്കത്ത: ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. മുര്‍ഷിദാബാദിലെ മാ ശാരദ നാനി ദേവി ശിക്ഷ കേന്ദ്രത്തിന് മുന്നിലുള്ള പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  പ്രദേശത്തെ…

കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Posted by - Jun 15, 2018, 02:09 pm IST 0
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ലഫ്.ഗവര്‍ണറുടെ നടപടി. പൊടിക്കാറ്റും കൊടുംചൂടും മൂലം ജനജീവിതം ദുസഹമായതോടെ ഡല്‍ഹിയിലെ കെട്ടിട നിര്‍മാണ…

രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിക്കുന്നപ്രമേയം കോൺഗ്രസ് പാസാക്കി  

Posted by - Nov 10, 2019, 09:42 am IST 0
ന്യൂഡൽഹി: സുപ്രീംകോടതിവിധിയെ  മാനിക്കുന്നുവെന്നും അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിക്കുന്നുവെന്നും കോൺഗ്രസ്. സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽചേർന്ന പ്രത്യേക പ്രവർത്തകസമിതിയോഗം ഇതിനെ അനുകൂലിച്  പ്രമേയം പാസാക്കി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയും സൗഹാർദവും…

യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്

Posted by - Dec 19, 2018, 01:06 pm IST 0
ന്യൂഡല്‍ഹി: യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്. എസ്പി തന്നെ അപമാനിച്ചെന്നും ധിക്കാരത്തോടെ പെരുമാറിയെന്നുമാണ് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ പറഞ്ഞത്. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.…

മഹാരാഷ്ട്രയിലെ പൽഘറിൽ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; 5 പേര്‍ കൊല്ലപ്പെട്ടു

Posted by - Jan 12, 2020, 08:05 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറിൽ  കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മുംബൈയില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു സ്ഫോടനം.…

Leave a comment