പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം: പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍

459 0

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. സിപിഎം സ്വീകരിച്ച സമീപനത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല, ഒന്നുമില്ല സഖാവേ, നത്തിങ്. തകരയിലെ ചെല്ലപ്പനാശാരിയെ പോലെ പച്ച ഷര്‍ട്ടും നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറിയിടുന്ന ഒരു നിഷ്‌കളങ്കനാണ് സഖാവ് പി.കെ.ശശി എംഎല്‍എ. അദ്ദേഹം ഒരു പന്നത്തരവും ചെയ്യില്ല. പരാതി ഉണ്ടാവാനും ഇടയില്ലെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഒരു കളളം കൂടി പൊളിഞ്ഞു.

കേരളത്തില്‍ നിന്ന് ഒരു നിയമസഭാംഗത്തിനും എതിരെ ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് സിപിഎം ദേശീയ നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കി. ഇത്തരം പരാതികള്‍ കേന്ദ്ര ഓഫീസില്‍ സ്വീകരിക്കുന്ന പതിവില്ല, അതൊക്കെ അതാത് സംസ്ഥാന നേതൃത്വം പരിഗണിക്കേണ്ട വിഷയമാണെന്നും വ്യക്തമാക്കി.

ഷൊര്‍ണൂര്‍ എംഎല്‍എ സഖാവ് പികെ ശശിയെ കുറിച്ചും പാവങ്ങളുടെ പാര്‍ട്ടിയെ പറ്റിയും നട്ടാല്‍ കുരുക്കാത്ത എന്തൊക്കെ നുണകളാണ് ഇവിടെ മനോരമാദി മാധ്യമങ്ങള്‍ അടിച്ചുവിട്ടത്! സഖാവിനെതിരെ ഒരു യുവ വനിതാ വിപ്ലവകാരി പീഡനാരോപണം ഉന്നയിച്ചു, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അത് അവഗണിച്ചു, സീതാറാം യെച്ചൂരി ഇടപെട്ട് അന്വേഷണത്തിനു ഉത്തരവിട്ടു, രണ്ടംഗ അന്വേഷണ സമിതിയില്‍ ഒരു മെമ്ബര്‍ വനിതാ സഖാവായിരിക്കണമെന്ന് ശഠിച്ചു… ഇങ്ങനെ പോയി അസംബന്ധ പ്രചരണം.

ഏതായാലും കേന്ദ്ര നേതൃത്വത്തിന്റെ പ്രസ് റിലീസോടെ എല്ലാ നുണയും പൊളിഞ്ഞു. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല. ഒന്നുമില്ല സഖാവേ, നത്തിങ്!

'തകര'യിലെ ചെല്ലപ്പനാശാരിയെ പോലെ പച്ച ഷര്‍ട്ടും നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറി മാറിയിടുന്ന ഒരു നിഷ്‌കളങ്കനാണ് സഖാവ് പികെ ശശി എംഎല്‍എ. അദ്ദേഹം ഒരു പന്നത്തരവും ചെയ്യില്ല, പരാതി ഉണ്ടാവാനും ഇടയില്ല.

മുമ്ബ് ഗോപി കോട്ടമുറിയെയും പി ശശിയെയും അപകീര്‍ത്തിപ്പെടുത്തിയ അതേ കുബുദ്ധികളാണ് ഇപ്പോള്‍ പികെ ശശിക്കെതിരെയും പീഡനാരോപണം ഉന്നയിക്കുന്നത്. അതും കേരളം പ്രളയക്കെടുതി നേരിടുമ്ബോള്‍, മുഖ്യമന്ത്രി ചികിത്സയ്ക്ക് വിദേശത്തു പോയ അവസരത്തില്‍.

മാധ്യമ സിന്‍ഡിക്കേറ്റുകാരേ നിങ്ങള്‍ക്ക് ഹാ, കഷ്ടം!

Related Post

അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു

Posted by - Jun 8, 2018, 08:17 am IST 0
കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള നേതൃത്വത്തി​ന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്…

കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചു

Posted by - May 25, 2018, 09:19 pm IST 0
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയാണ്. വി.…

ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ് 

Posted by - Jun 8, 2018, 08:45 am IST 0
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ കൊടി കെട്ടിയത്.  മുന്നണിയുടെ…

Posted by - Dec 3, 2019, 10:15 am IST 0
മുംബൈ : തനിക്കൊപ്പം നിന്നാൽ മകൾക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തി എൻസിപി നേതാവ് ശരദ് പവാർ.  മഹാരാഷ്ട്രയിൽ…

കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്തെത്തും

Posted by - May 1, 2018, 09:59 am IST 0
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗോവിയിലുമായാണ് ഇന്നത്തെ റാലികള്‍. അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളിലാണ് മോദി പങ്കെടുക്കുക.…

Leave a comment