എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതിയില്‍ മാറ്റം വരാന്‍ സാധ്യത 

173 0

തിരുവനന്തപുരം: അധ്യയനവര്‍ഷത്തില്‍ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണം എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതികള്‍ നീട്ടാന്‍ സാധ്യത. ഒരു അധ്യയനവര്‍ഷത്തില്‍ കുറഞ്ഞത‌് 200 പ്രവൃത്തി ദിനം ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ‌്കൂള്‍ തുറക്കുന്നതിന‌ുമുമ്പുതന്നെ ക്രമീകരണം നടത്തിയിരുന്നു . 

എന്നാല്‍, നിപാ വൈറസ‌് ബാധയെത്തുടര്‍ന്ന‌് മലപ്പുറം, കോഴിക്കോട‌്, വയനാട‌് റവന്യൂ ജില്ലയിലും തലശേരി വിദ്യാഭ്യാസ ജില്ലയിലും സ‌്കൂള്‍ തുറന്നത‌് രണ്ടാഴ‌്ചയോളം വൈകിയാണ‌്. അതിരൂക്ഷമായ കാലവര്‍ഷത്തില്‍ എല്ലാ ജില്ലയിലും നിരവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റുന്നത്. മാര്‍ച്ച‌് അവസാനവാരം ആരംഭിച്ച‌് ഏപ്രില്‍ ആദ്യവാരം അവസാനിപ്പിക്കുന്ന വിധത്തില്‍ ടൈംടേബിള്‍ ക്രമീകരിക്കാനാണ‌് വിദ്യാഭ്യാസവകുപ്പ‌് ആലോചന. ഇതു സംബന്ധിച്ച ശുപാര്‍ശ വ്യാഴാഴ‌്ച ചേരുന്ന ക്യുഐപി യോഗത്തില്‍ മുന്നോട്ടുവയ‌്ക്കും.

Related Post

പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് തിങ്കളാഴ്ചയോ ബുധനാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം

Posted by - May 14, 2018, 07:46 am IST 0
തൃശ്ശൂര്‍: മധ്യവേനലവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം. ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 31 തിങ്കളാഴ്ചയാണെങ്കില്‍…

ഹയർ സെക്കൻഡറി ഫലം പത്തിന് 

Posted by - May 6, 2018, 08:29 am IST 0
കഴിഞ്ഞ ദിവസം ചേർന്ന ഹയർ സെക്കൻഡറി പരീക്ഷാ ബോർഡുകളുടെ യോഗത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പത്തിന് പ്രഖ്യാപിക്കാൻ തീരുമാനമായി.…

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

Posted by - May 29, 2018, 08:12 am IST 0
ന്യൂഡല്‍ഹി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാല് മണിക്കാണ് പ്രഖ്യാപനം. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം…

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted by - May 26, 2018, 12:46 pm IST 0
ന്യൂഡൽഹി∙ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in. ഉമാങ് മൊബൈൽ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റർ ചെയ്ത ഇ മെയിലിലും…

ചൂട് കൂടിയിട്ടും പരീക്ഷ മാറ്റാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി 

Posted by - Mar 29, 2019, 05:21 pm IST 0
തേഞ്ഞിപ്പലം: കനത്ത ചൂടും വരൾച്ചയും കാരണം ഹോസ്റ്റലുകൾ അടച്ചിട്ടിട്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലോ പരീക്ഷകൾ മാറ്റാൻ തയ്യാറാവുന്നില്ലെന്ന് പരാതി. വെക്കേഷൻ സമയത്ത് നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റണമെന്ന്…

Leave a comment