എസ്.എസ്.എല്‍.സി ഫലം നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാന്‍ മൊബൈല്‍ ആപ്പ് 

107 0

എസ്.എസ്.എല്‍.സി ഫലം നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാന്‍ മൊബൈല്‍ ആപ്പ് . എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in  വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2018' ആപ് ഡൗണ്‍ലോഡ് ചെയ്യാം.  വളരെയെളുപ്പം ഫലം ലഭിക്കാന്‍ പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ആപ്പിലും ലഭ്യമാക്കും. 

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈലില്‍ ആപ്പിലും റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭ്യമാകും. ഇതിനു പുറമെ സഫലം 2018 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. പ്രൈമറിതലം മുതലുള്ള കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 13787 സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Related Post

ഹയർ സെക്കൻഡറി ഫലം പത്തിന് 

Posted by - May 6, 2018, 08:29 am IST 0
കഴിഞ്ഞ ദിവസം ചേർന്ന ഹയർ സെക്കൻഡറി പരീക്ഷാ ബോർഡുകളുടെ യോഗത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പത്തിന് പ്രഖ്യാപിക്കാൻ തീരുമാനമായി.…

ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍

Posted by - May 5, 2018, 09:25 am IST 0
ഹരിപ്പാട്: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ സ്വീകരിക്കും. കഴിഞ്ഞവര്‍ഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന…

എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പുസ്തകം നോക്കി പരീക്ഷയെഴുതാം

Posted by - Apr 29, 2018, 04:26 pm IST 0
ന്യൂഡല്‍ഹി: എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഓപ്പണ്‍ ബുക്ക് എക്‌സാം നടപ്പാക്കാമെന്ന് പുതിയ കമ്മിറ്റിയുടെ നിര്‍ദേശം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിനായി നിര്‍ദേശങ്ങള്‍ വെക്കാന്‍ ജനുവരിയിലാണ് നാലംഗ സമിതി…

നെഹ്റു യുവകേന്ദ്ര സംഗതന്‍ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted by - Dec 27, 2018, 11:06 am IST 0
കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഗതന്‍ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ 101, അക്കൗണ്ട്സ് ക്ലര്‍ക് കം ടൈപിസ്റ്റ് 75,…

എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതിയില്‍ മാറ്റം വരാന്‍ സാധ്യത 

Posted by - Aug 1, 2018, 07:55 am IST 0
തിരുവനന്തപുരം: അധ്യയനവര്‍ഷത്തില്‍ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണം എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതികള്‍ നീട്ടാന്‍ സാധ്യത. ഒരു അധ്യയനവര്‍ഷത്തില്‍ കുറഞ്ഞത‌് 200 പ്രവൃത്തി…

Leave a comment