പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് തിങ്കളാഴ്ചയോ ബുധനാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം

347 0

തൃശ്ശൂര്‍: മധ്യവേനലവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം. ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 31 തിങ്കളാഴ്ചയാണെങ്കില്‍ തൊട്ടടുത്ത ബുധനാഴ്ചയോ, ബുധനാഴ്ചയാണെങ്കില്‍ അടുത്ത തിങ്കളാഴ്ചയോ ആണ് സ്കൂള്‍ തുറന്നിരുന്നത്. ആ പതിവനുസരിച്ച്‌ ഇക്കൊല്ലം ജൂണ്‍ നാലിന് തിങ്കളാഴ്ച സ്കൂള്‍ തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. ജൂണ്‍ നാലിന് സ്കൂള്‍ തുറക്കുമെന്നാണ് സംസ്ഥാനത്തെ മിക്ക സി.ബി.എസ്.ഇ. സ്കൂളുകളും അറിയിച്ചിരിക്കുന്നത്. 

സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല. പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെങ്കില്‍ 220 പ്രവൃത്തിദിനം വേണം. അടുത്ത അധ്യയനവര്‍ഷം മുന്‍കൊല്ലത്തെക്കാള്‍ കൂടുതല്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും. അടുത്തവര്‍ഷത്തേക്കുള്ള പൊതുവിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറങ്ങിയാലേ ശനിയാഴ്ചകളിലെ പ്രവൃത്തിദിനങ്ങള്‍ അറിയാന്‍ കഴിയൂ. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും. 220 പ്രവൃത്തിദിവസം അടുത്ത അധ്യയനവര്‍ഷം ഉണ്ടാവണമെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. 

Related Post

ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു

Posted by - Jun 10, 2018, 11:55 am IST 0
ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. ഐ.ഐ.ടി.കളിലെ ബി.ടെക് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ.അഡ്വാന്‍സ്ഡ്.   https://results.jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്പറും…

 ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

Posted by - May 10, 2018, 07:48 am IST 0
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടറിയേറ്റ് പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും.…

ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

Posted by - Mar 19, 2020, 11:48 am IST 0
ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം…

ഹയർ സെക്കൻഡറി ഫലം പത്തിന് 

Posted by - May 6, 2018, 08:29 am IST 0
കഴിഞ്ഞ ദിവസം ചേർന്ന ഹയർ സെക്കൻഡറി പരീക്ഷാ ബോർഡുകളുടെ യോഗത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പത്തിന് പ്രഖ്യാപിക്കാൻ തീരുമാനമായി.…

മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

Posted by - Jun 26, 2018, 08:27 am IST 0
തിരുവനന്തപുരം: മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. പി.എസ്.സി ജൂണ്‍ 13ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്…

Leave a comment