അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി അധികൃതര്‍

300 0

തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി അധികൃതര്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളുമടക്കം ഇന്റര്‍നെറ്റുവഴിയും മറ്റും പ്രചരിപ്പിക്കുന്നത് തടയാന്‍ നോഡല്‍ സെല്ലാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപീകരിച്ചു. ഇത്തരത്തില്‍ കുട്ടികളുടെയോ സ്ത്രീകളുടേയൊ ചിത്രങ്ങളും മറ്റും പ്രചരിച്ചാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സജ്ജമാക്കിയ www.cyberpolice.gov.in കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പരാതി നല്‍കാം. 

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ പോര്‍ട്ടലിലേക്ക് കണക്ടിവിറ്റി നല്‍കിയിട്ടുണ്ട്. സംസ്ഥാനം മുഴുവന്‍ ഈ സെല്ലിന്റെ അധികാരപരിധിയിലാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി നോഡല്‍ ഓഫീസറായിരിക്കും. കൂടാതെ പരാതികള്‍ ഫോണിലൂടെ കൈമാറാന്‍ 155260 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പിന്നീട് നിലവില്‍ വരും. 

Related Post

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി

Posted by - Jun 25, 2018, 11:56 am IST 0
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. ഞായറാഴ്ച രാത്രി യു.എസിലേക്ക് പോകാനെത്തിയെ പുനല്ലൂര്‍ സ്വദേശി ബിജു തോമസില്‍ നിന്നാണ് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തത്.  അമേരിക്കന്‍…

മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തോടെ; കേരളത്തില്‍ നിന്ന് ആരൊക്കെയെന്ന് ചര്‍ച്ചകള്‍ തുടരുന്നു  

Posted by - May 29, 2019, 06:30 pm IST 0
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നു വൈകുന്നേരത്തോടെ അറിയാനായേക്കും. കേന്ദ്ര ഭരണത്തിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍…

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിലെ  മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട് : നിതിന്‍  ഗഡ്‌കരി 

Posted by - Dec 22, 2019, 04:14 pm IST 0
നാഗ്പൂര്‍: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ റാലിയെ…

ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകള്‍ കുടുങ്ങി, യാത്ര അരമണിക്കൂര്‍ വൈകി

Posted by - Feb 29, 2020, 04:27 pm IST 0
അഹമ്മദാബാദ്:  അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് രണ്ട് പ്രാവുകള്‍ കുടുങ്ങി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രാവുകള്‍ വിമാനത്തിനകത്ത് പറന്ന് യാത്രക്കാരേയും വിമാന…

വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ്  മേട്ടുപ്പാളയത്ത്‌  17 മരണം

Posted by - Dec 2, 2019, 10:15 am IST 0
കോയമ്പത്തൂര്‍: കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. മേട്ടുപ്പാളയത്തിനടത്ത് നാഡൂരില്‍…

Leave a comment