എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതിയില്‍ മാറ്റം വരാന്‍ സാധ്യത 

156 0

തിരുവനന്തപുരം: അധ്യയനവര്‍ഷത്തില്‍ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണം എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതികള്‍ നീട്ടാന്‍ സാധ്യത. ഒരു അധ്യയനവര്‍ഷത്തില്‍ കുറഞ്ഞത‌് 200 പ്രവൃത്തി ദിനം ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ‌്കൂള്‍ തുറക്കുന്നതിന‌ുമുമ്പുതന്നെ ക്രമീകരണം നടത്തിയിരുന്നു . 

എന്നാല്‍, നിപാ വൈറസ‌് ബാധയെത്തുടര്‍ന്ന‌് മലപ്പുറം, കോഴിക്കോട‌്, വയനാട‌് റവന്യൂ ജില്ലയിലും തലശേരി വിദ്യാഭ്യാസ ജില്ലയിലും സ‌്കൂള്‍ തുറന്നത‌് രണ്ടാഴ‌്ചയോളം വൈകിയാണ‌്. അതിരൂക്ഷമായ കാലവര്‍ഷത്തില്‍ എല്ലാ ജില്ലയിലും നിരവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റുന്നത്. മാര്‍ച്ച‌് അവസാനവാരം ആരംഭിച്ച‌് ഏപ്രില്‍ ആദ്യവാരം അവസാനിപ്പിക്കുന്ന വിധത്തില്‍ ടൈംടേബിള്‍ ക്രമീകരിക്കാനാണ‌് വിദ്യാഭ്യാസവകുപ്പ‌് ആലോചന. ഇതു സംബന്ധിച്ച ശുപാര്‍ശ വ്യാഴാഴ‌്ച ചേരുന്ന ക്യുഐപി യോഗത്തില്‍ മുന്നോട്ടുവയ‌്ക്കും.

Related Post

എസ്.എസ്.എല്‍.സി ഫലം നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാന്‍ മൊബൈല്‍ ആപ്പ് 

Posted by - Apr 27, 2018, 08:07 pm IST 0
എസ്.എസ്.എല്‍.സി ഫലം നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാന്‍ മൊബൈല്‍ ആപ്പ് . എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in  വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍…

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.1 ശതമാനം വിജയം; മലയാളി പെണ്‍കുട്ടി ടോപ്പര്‍  

Posted by - May 6, 2019, 07:04 pm IST 0
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഭാവനാ എന്‍ ശിവദാസാണ് ടോപ്പര്‍. 500 ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്.  ഭാവനയെ കൂടാതെ…

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്  

Posted by - May 8, 2019, 09:41 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ…

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

Posted by - May 29, 2018, 08:12 am IST 0
ന്യൂഡല്‍ഹി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാല് മണിക്കാണ് പ്രഖ്യാപനം. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം…

ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

Posted by - Apr 30, 2018, 10:24 am IST 0
ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. . എന്നാല്‍ ഇത്തവണ മറ്റൊരു…

Leave a comment