ഭാര്യമാരെ ഉപേക്ഷിച്ച്‌ വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിടിവീണു

292 0

ന്യൂഡല്‍ഹി: ഭാര്യമാരെ ഉപേക്ഷിച്ച്‌ വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിടിവീണു. എണ്‍പതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. 

ഇതില്‍ അഞ്ചുപേരുടെ പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞമാസം തന്നെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. കുടുംബ പ്രശ്‌നങ്ങളും കേസുകളും മറ്റുംകൊണ്ട് വിദേശത്തേക്ക് കടക്കുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഈ രീതിയില്‍ പ്രവര്‍ത്തിച്ച എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. 

ഇവര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനിതാ – ശിശു വികസന മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. ദേശീയ വനിതാ കമ്മീഷന്‍ പരിശോധിക്കുന്ന പരാതികളില്‍ വനിതാ – ശിശുവികസന മന്ത്രാലയ സെക്രട്ടറി നേതൃത്വം നല്‍കുന്ന സമിതിയാണ് പാസ്‌പോര്‍ട്ട് അസാധുവാക്കുന്ന നടപടികളെടുക്കുന്നത്.

Related Post

എസ് എ ബോബ്‌ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിനിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് ശുപാര്‍ശ ചെയ്തു    

Posted by - Oct 18, 2019, 02:28 pm IST 0
ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി…

അഞ്ചാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  

Posted by - May 4, 2019, 11:26 am IST 0
ഡല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും…

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

Posted by - Nov 9, 2019, 03:56 pm IST 0
മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള സമയം ഇന്നവസാനിക്കും. സ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. നിലവിൽ ആരും മന്ത്രിസഭ രൂപീകരിക്കാനായി ആരും മുന്നോട്ട് വന്നട്ടില്ല.…

മുമ്പ് റാഫേൽ ഉണ്ടായിരുന്നെങ്കിൽ ബലാക്കോട്ട് ആക്രമണം ഇന്ത്യയിൽ നിന്ന് തന്നെ നടത്താമായിരുന്നു: രാജ്നാഥ് സിംഗ്  

Posted by - Oct 15, 2019, 02:50 pm IST 0
മുംബയ്: ഇന്ത്യൻ വ്യോമസേനയ്ക്ക് റാഫേൽ യുദ്ധവിമാനം നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ നിന്നുതന്നെ ബലാക്കോട്ട് ഭീകരക്യാമ്പുകൾ ആക്രമിക്കാമായിരുന്നുവെന്ന്  പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനെ…

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Nov 10, 2018, 10:43 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 17 പൈസയാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.89 രൂപയാണ് ഇന്നത്തെ വില.…

Leave a comment