വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

182 0

കണ്ണൂര്‍: കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വെള്ളിയാഴ്ച (20-07-2018) അവധി പ്രഖ്യാപിച്ചു.കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കുവാനും പരമാവധി വീടുകളില്‍ തന്നെ കഴിയുവാനും കലക്ടര്‍ നിര്‍ദേശിച്ചു. മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കും. ഇതിനുപുറമേ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Post

രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Posted by - Apr 21, 2018, 04:47 pm IST 0
തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഠിനംകുളം പീറ്റര്‍ ഹൗസില്‍ ഡോമിനിക് എന്ന ഡോമിനെയാണ് (22) കഴക്കൂട്ടം സൈബര്‍ സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.  സൈബര്‍…

ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

Posted by - Dec 15, 2018, 10:21 am IST 0
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി…

നവതിയുടെ നിറവില്‍ ബോംബെ കേരളീയ സമാജം; നവതിയാഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും  

Posted by - Feb 6, 2020, 05:03 pm IST 0
മാട്ടുoഗ: മുംബൈയിലെ പ്രഥമ  മലയാളി സംഘടനയായ ബോംബെ കേരളീയ സമാജത്തിന്റെ നവതി ആഘോഷങ്ങള്‍ക്ക്  ശനിയാഴ്ച്ച തുടക്കം കുറിക്കും.  ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം…

കടൽക്ഷോഭത്തിൽ പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 09:43 am IST 0
 അഴിക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണുന്നതിനിടെ കടൽക്ഷോഭത്തിൽ പെട്ട എൻജിനീയറിങ് വിദ്യാർത്ഥി അശ്വനി(20)യുടെ മൃതദേഹം കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാർഡ് പ്രതാപന്റെ ഇടപെടൽ മൂലം തിരയിൽ പെട്ട…

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Oct 1, 2018, 09:10 am IST 0
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്.  പെട്രോള്‍ വില ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ…

Leave a comment