ബന്ധുവിന്റെയും അദ്ധ്യാപകന്റെയും പീഡനത്തിന് ഇരയായ 24കാരനായ എഞ്ചിനീയര്‍ രാഷ്ട്രപതിക്ക് ദയാവധത്തിനായി  കത്തയച്ചു

347 0

ഹൈദരാബാദ്: ബന്ധുവിന്റെയും അദ്ധ്യാപകന്റെയും പീഡനത്തിന് ഇരയായ 24കാരനായ എഞ്ചിനീയര്‍ രാഷ്ട്രപതിക്ക് ദയാവധത്തിനായി കത്തയച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ നിന്നുള്ള ഇരുപത്തിനാലുകാരനാണ് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. ലൈംഗിക പീഡനത്തിന്റെ ഇര എന്ന ജീവിതത്തില്‍ നിന്നും തന്നെ ദയാവധത്തിലൂടെ മുക്തമാക്കണം എന്നാണ് ഈ ചെറുപ്പക്കാരന്റെ ആവശ്യം. എട്ടു വയസ്സുള്ളപ്പോള്‍ ബന്ധുവില്‍ നിന്നും ഹൈസ്‌കൂള്‍ കാലത്ത് അദ്ധ്യാപകനില്‍ നിന്നും താന്‍ പീഡനത്തിനിരയായെന്ന് ഇയാള്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ പറയുന്നു. 

താന്‍ പീഡനത്തിനിരയായ വിവരം മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടുകയാണുണ്ടായത്, കാരണം പെണ്‍കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നതിനെക്കുറിച്ചു മാത്രമേ അവര്‍ കേട്ടിരുന്നുള്ളു. പക്ഷേ അവര്‍ പരാതിപ്പെടാനും മുതിര്‍ന്നില്ല, ആണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നു കേട്ടാല്‍ ആരും വിശ്വസിക്കില്ലെന്നാണ് അവര്‍കരുതിയിരുന്നത് യുവാവ് പറയുന്നു. ആത്മഹത്യ ചെയ്ത് ഒരു കുറ്റവാളിയായി ജീവിതം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, വേദനയില്ലാത്ത മരണമാണ് താനും ആഗ്രഹിക്കുന്നതെന്നും യുവാവ് പറഞ്ഞു. 

രാഷ്ട്രപതിയില്‍ നിന്നോ മുഖ്യമന്ത്രിയില്‍ നിന്നോ വിഷയത്തില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യക്കു നിര്‍ബന്ധിതനാകുമെന്നും അത്തരത്തില്‍ സംഭവിച്ചാല്‍ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആകുമെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നു. സിവില്‍ എഞ്ചിനീയറായ യുവാവിന്റെ അച്ഛന്‍ അടുത്തിടെയാണ് മരിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തെ ചെറുക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് അമ്മയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും യുവാവ് വ്യക്തമാക്കി. അതിജീവിച്ചവന്റെ ജീവിതം അത്ര എളുപ്പമല്ല. അത്തരത്തിലുള്ള ഭയാനകമായ സംഭവത്തിന്റെ ഇരയായി ജീവിക്കുന്ന എന്നെ ഭൂതകാലത്തിന്റെ വേദനയില്‍ നിന്നും മുക്തമാക്കാന്‍ ദയാവധത്തിന് അനുമതി നല്‍കണമെന്ന് അപേക്ഷിക്കുകയാണെന്നും യുവാവ് കത്തില്‍ പറയുന്നു. ബയോടെക്‌നോളജി ബിരുദധാരി കൂടിയായ യുവാവ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

Related Post

എൻസിപിയെ പ്രശംസിച് രാജ്യ സഭയിൽ മോഡി 

Posted by - Nov 18, 2019, 05:51 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍…

മൃതദേഹത്തോടും ക്രൂരത: കുഴിച്ചു മൂടിയ യുവാവി​ന്റെ മൃതദേഹം പുറത്തെടുത്ത്​ വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു

Posted by - Jul 1, 2018, 12:09 pm IST 0
അമൃത്​സര്‍: കൊന്ന്​ കുഴിച്ചു മൂടിയ യുവാവി​ന്റെ മൃതദേഹം പുറത്തെടുത്ത്​ വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു. മെയ്​ 19നായിരുന്നു സംഭവം. ഗുര്‍ദാസ്​പൂര്‍ സ്വദേശി ലഡ്ഡി(30) ആണ്​ കൊല്ലപ്പെട്ടത്​. സംഭവത്തില്‍…

പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്ത്

Posted by - Feb 15, 2019, 10:43 am IST 0
ശ്രീനഗര്‍: പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയുമെത്തി. ഇന്ത്യക്കൊപ്പം നിന്ന് ഭീകരവാദത്തെ അടിച്ചമര്‍ത്തുമെന്നു ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ വ്യക്തമാക്കി. റഷ്യയും ഭൂട്ടാനും…

രാജ്യദ്രോഹകുറ്റത്തിന് ഷെഹ്‌ല റാഷിദിനെതിരെ  കേസെടുത്തു

Posted by - Sep 6, 2019, 06:25 pm IST 0
ന്യൂദൽഹി: ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് സായുധ സേന സിവിലിയന്മാരെ പീഡിപ്പിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാരോപിച്ച  ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ…

രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ നോക്കിയെന്ന പരാതിയുമായി കോൺഗ്രസ്

Posted by - Apr 11, 2019, 03:15 pm IST 0
ലക്‌നൗ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്‌നൈപ്പർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. അമേത്തിയിൽ പത്രിക നൽകാൻ എത്തിയ രാഹുലിന് നേരെ പലതവണ…

Leave a comment